ദേശീയം

രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി; പ്രിയങ്കാഗാന്ധിയുടെ അനുനയത്തിലും വഴങ്ങിയില്ല

ന്യൂഡല്‍ഹി : പ്രിയങ്കാഗാന്ധിയുടെ അനുനയത്തിലും വഴങ്ങാതെ രാജിതീരുമാനത്തില്‍ ഉറച്ച് രാഹുല്‍ഗാന്ധി. രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി വസതിയിലെത്തിയിരുന്നു.

പ്രിയങ്ക ഗാന്ധിക്ക് പുറമെ കെസി വേണുഗോപാലും രണ്‍ദീപ് സുര്‍ജെവാലയും രാഹുലുമായി ചര്‍ച്ച നടത്തിയെങ്കിലും അധ്യക്ഷ പദവി ഒഴിയുമെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നില്‍ക്കുകയാണ്. രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതോടെ തെരഞ്ഞെടുപ്പിന് പിന്നാലെ കോണഗ്രസ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
പകരക്കാരന്‍ ആര് എന്ന നിലയിലേക്ക് ചര്‍ച്ച പോയിട്ടില്ലെങ്കിലും പ്രതിസന്ധി അതിജീവിക്കേണ്ടത് എങ്ങനെ എന്ന നിലയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനകത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വൈകിട്ട് നാല് മണിയോടെ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ കണ്ടേക്കും എന്നും സൂചനയുണ്ട്. വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ക്കാനും സാധ്യതയുണ്ട്.
കൂടുതല്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ച് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാല്‍ രാജിക്കാര്യത്തില്‍ രാഹുല്‍ വിട്ട് വീഴ്ചക്ക് തയ്യാറാകാതെ മറ്റൊന്നും ചര്‍ച്ച ചെയ്യാനും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല.
തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയാണ് രാഹുലിന്റെ രാജി തീരുമാനത്തിന് കാരണം. 17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് സീറ്റ് ഒന്നും ലഭിച്ചിരുന്നില്ല. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ആരെങ്കിലും ഇനി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ഇരിക്കട്ടെ എന്നും സാധാരണ പ്രവര്‍ത്തകനായി തുടരാമെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.
രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഒറ്റക്കെട്ടായി തള്ളിയിരുന്നു. തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നില്‍ക്കുകയാണെങ്കില്‍ അങ്ങനെ ആകട്ടെ എന്ന നിലപാടാണ് സോണിയാ ഗാന്ധിക്കെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി സംഘടനാ കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധിയെ സഹായിക്കാന്‍ കരുത്തുറ്റ രണ്ടാം നിരയെ നിയോഗിച്ച് മുന്നോട്ട് പോകാമെന്ന അഭിപ്രായവും കോണ്‍ഗ്രസ് നേതൃത്വത്തിനകത്ത് ഉരുത്തിരിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഫോര്‍മുലയോടും രാഹുല്‍ ഗാന്ധി മനസ് തുറന്നിട്ടില്ല
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions