ദേശീയം

പ്രതിസന്ധിയ്ക്ക് തല്‍ക്കാലം അയവ്; രാഹുല്‍ ഗാന്ധി നാലുമാസം കൂടി തുടരും

ന്യുഡല്‍ഹി- തെരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയുമെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നിന്നതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രതിസന്ധിക്ക് താല്‍ക്കാലിക അയവ്. അടുത്ത മൂന്നു നാലു മാസത്തേക്കു കൂടി പദവിയില്‍ തുടരാമെന്ന് രാഹുല്‍ സമ്മതിച്ചതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപോര്‍ട്ട് ചെയ്യുന്നു. പകരക്കാരനെ കണ്ടെത്തുന്നതുവരെ രാഹുല്‍ പദവിയില്‍ തുടരാമെന്ന് സമ്മതിച്ചതായാണ് റിപോര്‍ട്ട്.

കോണ്‍ഗ്രസില്‍ ഘടനാപരമായ മാറ്റങ്ങളും സംഘടനാ പരിഷ്‌ക്കരണങ്ങളും കൊണ്ടു വന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും രാഹുല്‍ ഗാന്ധിയെ അധികാരപ്പെടുത്തിയിരിക്കുകയാണ്. എന്നിരുന്നാലും അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കുമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു തന്നെ നില്‍ക്കുകയാണ്. ഈ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions