ദേശീയം

പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രാ ലണ്ടനിലെത്തുന്നു; തീരുമാനം കോടതിയെടുക്കും

ന്യൂഡല്‍ഹി: വിദേശയാത്രയ്ക്ക് അനുമതി തേടി വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര. വന്‍കുടലില്‍ ട്യൂമറാണെന്നും ചികിത്സക്കായി ലണ്ടനിലേക്ക് പോകേണ്ടതുണ്ടെന്നും കാട്ടിയാണ് അനുമതി തേടിയിരിക്കുന്നത്.വിഷയത്തില്‍ തീരുമാനമെടുക്കുന്നത് കോടതി ജൂണ്‍ മൂന്നിലേക്ക് മാറ്റി.

സി.ബി.ഐ പ്രത്യേക കോടതിയില്‍ വിദേശ യാത്രാനുമതി സംബന്ധിച്ച വിചാരണക്കിടെയാണ് വദ്ര ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിച്ചത്. പാസ്പോര്‍ട്ട് വിട്ടുതരണമെന്നും ഇതുവരെ അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും സഹകരിക്കാന്‍ അദ്ദേഹം ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും അഭിഭാഷകര്‍ അപേക്ഷയില്‍ വ്യക്തമാക്കി.
അതേസമയം കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വദ്രക്ക് നോട്ടീസ് നല്‍കിയിരുന്നു. അടുത്ത ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം. എന്നാല്‍ വദ്രയുടെ വാദം എതിര്‍ത്ത എന്‍ഫോഴ്സ്മന്റെ് ഡയറക്ടറേറ്റിന്റെ അഭിഭാഷകന്‍, എന്തുകൊണ്ട് മെഡിക്കല്‍ രേഖകള്‍ നേരത്തെ ഹാജരാക്കിയില്ലെന്ന് ചോദിച്ചു.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions