ലണ്ടന്‍: കുറഞ്ഞ വേതനം പറ്റുന്ന ലണ്ടന്‍കാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നതായി പഠന റിപ്പോര്‍ട്ടുകള്‍. 1980 ന് ശേഷം ലണ്ടനില്‍ കുറഞ്ഞ വേതനക്കാരുടെ അനുപാതം കുത്തനെ താഴേ്ക്കായി. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ രണ്ടലക്ഷം പേരുടെ കുറവ് വന്നിട്ടുണ്ട്.
ഇവരില്‍ 1,20,000ത്തോളം പേര്‍ 21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവരാണെന്നും വിദഗ്ദ സമിതി വിലയിരുത്തുന്നു.നാഷണല്‍ ലിവിംഗ് വേയ്ജ് ആരംഭിച്ചതിലൂടെ കുറഞ്ഞ വേതനം ഇല്ലാതാക്കുന്നതില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയിരിക്കുന്നുവെന്നും ഫൗണ്ടേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ 2020 ആകുമ്പോഴേക്കും കുറഞ്ഞ വേതനമെന്ന പ്രശ്നം തീര്‍ത്തും ഇല്ലാതാക്കാനാവുമെന്നും ഫൗണ്ടേഷന്‍ നടത്തിയ ഗവേഷണം പ്രവചിക്കുന്നു.
കുറഞ്ഞ വേതനം ഇല്ലാതാക്കുന്നതിനായി ചാന്‍സലറും ലേബര്‍ പാര്‍ട്ടിയും ആകര്‍ഷകമായ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇതിനെ തുടര്‍ന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചുരുങ്ങിയ വേതനം ലഭിക്കുന്ന രാജ്യമായി യുകെ മാറുമെന്നും ഈ റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ജീവിതച്ചെലവിനോട് പൊരുത്തപ്പെടുന്ന വിധത്തില്‍ വേയ്ജ് ലെവല്‍ നിര്‍ബന്ധമായും ഉയര്‍ത്തണമെന്നാണ് ചാരിറ്റിയായ ലിവിംഗ് വേയ്ജ് ഫൗണ്ടേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നിലവില്‍ യുകെയിലാകമാനം മണിക്കൂറിന് ഒമ്പത് പൗണ്ടും ലണ്ടനില്‍ 10.55 പൗണ്ടുമാണ് ലിവിംഗ് വേയ്ജ്. രാജ്യത്തെ മൂന്നില്‍ രണ്ട് വരുന്ന തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന മീഡിയന്‍ ആവറേജ് ശമ്പളത്തെയണ് ലോ പേ ആയി കണക്കാക്കി വരുന്നത്. ഇത് മണിക്കൂറിന് 8.52 പൗണ്ടാണ്.നാഷണല്‍ ലിവിംഗ് വേയ്ജ് ഇതിനേക്കാള്‍ കുറവാണെങ്കിലും മറ്റ് ലോപെയ്ഡ് വര്‍ക്കര്‍മാര്‍ക്ക് നാഷണല്‍ ലിവിംഗ് വേയ്ജ് ഗുണപരമായ ഫലങ്ങളേകുന്നുവെന്നാണ് ഫൗണ്ടേഷന്‍ കണ്ടെത്തിയിരിക്കുന്നത്.