ദേശീയം

നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത ! ഇനി നഴ്‌സുമാരെ ഡോക്ടര്‍മാരാക്കാന്‍ സര്‍ക്കാര്‍ പദ്ധതി

ന്യൂഡല്‍ഹി: ഇന്ത്യയിലെ നഴ്‌സുമാര്‍ക്കും ദന്തിസ്റ്റുകള്‍ക്കും ലാറ്റ്രല്‍ എന്‍ട്രിവഴി ഇനി ഡോക്ടര്‍മാരാകാം.ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ അടിമുടി അഴിച്ച് പണിയാനുള്ള വിപ്ലവകരമായ പദ്ധതികളുമായി മോദി സര്‍ക്കാര്‍ രംഗത്തെത്തി. പുതിയ പരിഷ്‌കാരമനുസരിച്ച് ഡോക്ടര്‍മാര്‍, ദന്തിസ്റ്റുകള്‍, നഴ്‌സുമാര്‍ എന്നിവര്‍ക്കെല്ലാം ആദ്യത്തെ രണ്ട് വര്‍ഷം പൊതുവായ ഫൗണ്ടേഷണല്‍ കോഴ്‌സായിരിക്കും പ്രദാനം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ദന്തിസ്റ്റുകള്‍ക്കും നഴ്‌സുമാര്‍ക്കും എംബിബിഎസിന് പോകാന്‍ അവസരം ലഭിക്കാന്‍ പോകുന്നത്.അതായത് മെഡിക്കല്‍ രംഗത്തെ എല്ലാ സയന്‍സ് ഗ്രാജ്വേറ്റുകള്‍ക്കും രണ്ട് വര്‍ഷത്തെ പൊതുവായ കോഴ്‌സ് നല്‍കിയതിന് ശേഷമായിരിക്കും മൂന്ന് വര്‍ഷത്തെ സ്‌പെഷ്യലൈസേഷന്‍ കോഴ്‌സ് പ്രദാനം ചെയ്യുന്നത്.
ഇതിന് പുറമെ മെഡിസിന്‍, നഴ്‌സിംഗ്, ദന്തിസ്ട്രി എന്നിവയ്ക്ക് നിലവിലുള്ള വ്യത്യസ്തമായ കൗണ്‍സിലുകള്‍ ഇല്ലാതാക്കാനും ഇതിന് പകരം പ്രഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് ഔട്ട്‌സോഴ്‌സിംഗ് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് അക്രെഡിറ്റേഷനെ ഏജന്‍സികളെ എംപാനല്‍ ചെയ്യാനായി നിയോഗിക്കുകയും ചെയ്യും. ദീര്‍ഘകാലമായി കാത്തിരിക്കുന്നതും എല്ലാ എംബിബിഎസ് ഗ്രാജ്വേറ്റുകള്‍ക്കും ബാധകവുമായ പൊതുവായ എക്‌സിറ്റ് എക്‌സാം പ്രാബല്യത്തില്‍ വരുത്തുന്നുവെന്നതാണ് അഴിച്ച് പണിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. പുതിയ നീക്കമനുസരിച്ച് 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാനും 20 ശതമാനം പേര്‍ക്ക് ഫുള്‍ സ്‌കോളര്‍ഷിപ്പ് നല്‍കാനും നിര്‍ദേശമുണ്ട്.
ആദ്യത്തെ രണ്ട് വര്‍ഷത്തെ പൊതുവായ കോഴ്‌സില്‍ പങ്കെടുക്കുന്ന ദന്തിസ്റ്റുകള്‍ക്കും നഴ്‌സുമാര്‍ക്കും എംബിബിഎസിലേക്ക് ലാറ്ററെല്‍ എന്‍ട്രി അനുവദിക്കുക എന്നത് കൊണ്ട് അവര്‍ എന്‍ട്രന്‍സ് എക്‌സാം എഴുതേണ്ട എന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്നാണ് പുതിയ നിര്‍ദേശങ്ങളിലേക്ക് നിര്‍ണായകമായ സംഭാവനകളേകിയിരിക്കുന്ന നാരായണ ഹെല്‍ത്തിന്റെ ചെയര്‍മാനായ ഡോ. ദേവി ഷെട്ടി വെളിപ്പെടുത്തുന്നത്.ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇനിയും നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കിട്ടിയ വിവരമനുസരിച്ച് ലാറ്റെറല്‍ എന്‍ട്രി ചെയ്യാന്‍ ഉദ്ദേശിക്കുന്ന നഴ്‌സിംഗുകാരും ദന്തിസ്റ്റുകളും നിര്‍ബന്ധമായും എന്‍ഇഇടി പരീക്ഷക്കിരിക്കേണ്ടി വരുമെന്നും അതിന് ശേഷം ശേഷിക്കുന്ന മൂന്ന് വര്‍ഷം പഠിക്കണമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ഫീസുകള്‍ നിശ്ചയിക്കുന്നതിന് പൊതു- സ്വകാര്യ മേഖലയിലെ മാനേജ്‌മെന്‍രുകള്‍ക്ക് അനുവാദം നല്‍കുന്നതായിരിക്കും. എന്നാല്‍ സാമൂഹികപരമായും സാമ്പത്തിക പരമായും പിന്നില്‍ നില്‍ക്കുന്ന സമൂഹങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിനുള്ള സാമൂഹിക ബാധ്യതയും മാനേജ്‌മെന്റുകള്‍ക്കുണ്ടായിരിക്കും. എല്ലാ സ്ഥാപനങ്ങളും നല്‍കുന്ന പ്രഫഷണല്‍ എഡ്യുക്കേഷന്‍ അഞ്ച ്വര്‍ഷം കൂടുമ്പോള്‍ നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ അക്രെഡിറ്റേഷന്‍ നേടിയിരിക്കണമെന്ന നിബന്ധനയും പുതിയ നിര്‍ദേശത്തിന്‍രെ ഭാഗമായി പുറത്ത് വന്നിട്ടുണ്ട്.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions