അസോസിയേഷന്‍

വെളിച്ചം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന നാലാമത് കൃതി ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ കവിതാ സമാഹാരം 'നിറഭേദങ്ങളില്ലാത്ത മരണം' ജൂണ്‍ 28 ന് പ്രകാശനം ചെയ്യുന്നു

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തകപ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്നനാലാമത്തെ കൃതി ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ കവിതാ സമാഹാരം 'നിറഭേദങ്ങളില്ലാത്ത മരണം ' 2019 ജൂണ്‍

28 ന് എറണാകുളം ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന സുഹൃത് സമ്മേളനത്തില്‍ പ്രകാശനം ചെയ്യുന്നു.
ജീവിതത്തിന്റെ ദുഃഖാത്മകതയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ജീവിതത്തില്‍ ഊറി വരുന്ന ഭാവങ്ങളുടെ ചിത്രങ്ങളാണ് ജോര്‍ജ്ജ്അറങ്ങാശ്ശേരിയുടെ ഓരോ കവിതയും. വിഷാദത്തിന്റെ ഒരു നനുത്ത ആവരണം പൊതിയുന്ന 11 കവിതകള്‍ അടങ്ങിയ
'നിറഭേദങ്ങളില്ലാത്ത മരണം ' വായനക്കാരന് നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുന്നു. റാം മോഹന്‍ പാലിയത്ത് എഴുതിയഅവതാരികയും എം. തോമസ് മാത്യു എഴുതിയ ആസ്വാദന കുറിപ്പും പുസ്തകത്തിന്റെ ഉള്ളടക്കത്തെ മികവുറ്റതാക്കുന്നു.
യുകെയിലെ സാഹിത്യ ലോകത്ത് സുപരിചിതനായ ചാലക്കുടി സ്വദേശിയായ ജോര്‍ജ്ജ് അറങ്ങാശ്ശേരി സ്‌കോട്ട്‌ലാന്‍ഡില്‍ അബര്‍ഡീനില്‍ താമസിക്കുന്നു. മലയാള സാഹിത്യത്തില്‍ ബിരുദധാരിയായ ജോര്‍ജ്ജ് 'മുറിവ് ' എന്ന പേരിലുള്ള ഇന്‍ലന്‍ഡ് മാസികയുടെ
എഡിറ്ററായിരുന്നു. ചാലക്കുടിയിലെ ദൃശ്യവേദി എന്ന സംഘടനയുടെ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിച്ചു. മലയാളത്തിലെ ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കഥകളും കവിതകളും എഴുതാറുള്ള ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ പ്രഥമ കൃതിയായ ' വൃത്തിയാവാത്ത മുറി ' എന്ന കഥാ സമാഹാരത്തിന് മലയാളി അസോയ്സിയേഷന്‍ ഓഫ് മെരിലാന്‍ഡ് (അമേരിക്ക )നടത്തിയ സാഹിത്യമത്സരത്തില്‍ പ്രഥമ സ്ഥാനം ലഭിച്ചിട്ടുണ്ട്. യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന 'ജ്വാല ഇ മാഗസിന്റെ ' എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമാണ്.
പ്രവാസി എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷന്‍ പ്രമുഖ മലയാള സാഹിത്യകാരന്മാരുടെയും കൃതികള്‍ പ്രസിദ്ധീകരിക്കുവാന്‍ തയ്യാറെടുക്കുകയാണെന്ന് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രധാന സംഘാടകന്‍ റജി നന്തികാട്ട് അറിയിച്ചു.
  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions