ദേശീയം

മസ്തിഷ്‌കജ്വരം: 112 കുട്ടികള്‍ മരണപ്പെട്ടു; ചികിത്സക്കായി സുപ്രീം കോടതിയെ സമീപിക്കേണ്ട ഗതികേട്

മുസഫര്‍പൂര്‍: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 112 ആയി. മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം 89 കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ മരിച്ച സ്ഥലം വിദഗ്ധ സംഘം ഇന്ന് സന്ദര്‍ശിക്കും. ഇതിനിടയില്‍ മസ്തിഷ്‌ക്കജ്വരം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ പൊതുതാല്പര്യഹര്‍ജി നല്‍കി.

രണ്ട് ആശുപത്രികളിലായി 418 കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്. മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 93 കുട്ടികളും കേജ്രിവാള്‍ ആശുപത്രിയില്‍ 19 പേരുമാണ് മരിച്ചത്. കുട്ടികള്‍ മരിച്ച സ്ഥലം വിദഗ്ധ സംഘം ഇന്ന് സന്ദര്‍ശിക്കും. മുസഫര്‍പൂറിന്റെ സമീപ ജില്ലകളായ കിഴക്കന്‍ ചമ്പാരന്‍, വൈശാലി എന്നിവിടങ്ങളിലും അസുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടുത്ത ദാരിദ്ര ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. മതിയായ പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മറ്റ് ഭക്ഷണം കഴിക്കാതെ തോട്ടങ്ങളില്‍ യഥേഷ്ടം കിട്ടുന്ന ലിച്ചിപ്പഴങ്ങള്‍ കഴിക്കുന്നത് മരണകാരണമാകുന്നു എന്ന സംശയവും ഉയരുന്നുണ്ട്.
ലിച്ചിപ്പഴങ്ങളില്‍ അടങ്ങിയ മെതിലിന്‍ സൈക്ലോപ്രൊപൈല്‍ ഗ്ലൈസിന്‍ എന്ന പദാര്‍ത്ഥം മതിയായ പോഷകാഹാരം കിട്ടാത്ത കുട്ടികളുടെ ശരീരത്തിലേക്ക് കടക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ കുറവുണ്ടാകുന്നതായും നേരത്തെ നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. മരിച്ച കുട്ടികളില്‍ ഭൂരിഭാഗം പേരും ലിച്ചിപ്പഴങ്ങള്‍ കഴിച്ചതായി ഡോക്ടര്‍മാരും സ്ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ലിച്ചിപ്പഴങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതിനിടെ രോഗം ബാധിച്ച കുട്ടികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ നല്‍കിയ പൊതുതാല്പര്യഹര്‍ജി തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. നാനൂറിലേറെ കുട്ടികള്‍ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികില്‍സയിലാണ്. മുസാഫര്‍പൂരിലെ കേജ്രിവാള്‍ ആശുപത്രിയില്‍ 19 കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ മരിച്ച പ്രദേശങ്ങള്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം ഇന്ന് സന്ദര്‍ശിക്കും. ഇന്നലെ ശ്രീകൃഷ്ണ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി നിധീഷ് കുമാറിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions