അസോസിയേഷന്‍

സംസ്‌കൃതി 2019 'നാഷണല്‍ ! കലാമേള നാളെ ബാലാജി ക്ഷേത്രത്തില്‍

ബര്‍മിംങ്ഹാം: സംസ്‌കൃതി 2019 നാഷണല്‍ കലാമേളക്ക് നാളെ ബര്‍മിംങ്ഹാം ബാലാജി ക്ഷേത്രത്തില്‍ അരങ്ങുണരുന്നു. രാവിലെ 9 മുതല്‍ ബര്‍മ്മിങ്ഹാം ക്ഷേത്ര സമുച്ചയത്തിലുള്ള സാംസ്‌കാരിക വേദികളില്‍ വച്ച് നടത്തപെടുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ തലങ്ങളിലായി നൃത്തം, സംഗീതം, ചിത്ര രചന, സാഹിത്യം, പ്രസംഗം, തിരുവാതിര, ഭജന, ലഘു നാടകം, ചലച്ചിത്രം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള മത്സരയിനങ്ങളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഹൈന്ദവ സംഘടനാ അംഗങ്ങളും, പ്രതിഭകളും മാറ്റുരയ്ക്കുന്നു.

നാളെ രാവിലെ 8 നും 9 നും ഇടയിലായി മത്സരാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചെസ്‌ററ് നമ്പറുകള്‍ കൈപ്പറ്റേണ്ടതാണ്. രവിലെ 9.30 നു പരിപാടികള്‍ ആരംഭിക്കും. മുഖ്യ അതിഥി രാജമാണിക്യം IAS ഉദ്ഘാടനം നിര്‍വഹിക്കും . ഭാരതീയ ഹൈന്ദവ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ കലാ മാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ യുകെയിലെ ഹൈന്ദവ സമാജങ്ങളിലെ അംഗങ്ങള്‍ ഓരോരുത്തരെയും സ്വാഗതം ചെയ്തുകൊള്ളുന്നു. പ്രവാസ ലോകത്തു വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഓരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരികയും ആദരിക്കുകയും ചെയ്യുക എന്നുള്ളതാണ് സംസ്‌കൃതി 2019 ന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്ന് എന്ന് സംഘാടകര്‍ വ്യക്തമാക്കി .

നാളെ മത്സരങ്ങള്‍ക്ക് ശേഷം വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് മുഖ്യാതിഥികള്‍ ആയ രാജമാണിക്യം IAS, നിശാന്തിനി IPS എന്നിവര്‍ വിജയികള്‍, കലാ പ്രതിഭ, കലാ തിലകം എന്നിവരെ പ്രശസ്തിപത്രം, ഫലകം എന്നിവ നല്‍കി ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നതായിരിക്കും. എല്ലാ മത്സരാര്‍ത്ഥികളും,സഹൃദയരും അഭ്യുദയകാംക്ഷികളും രാവിലെ കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions