അസോസിയേഷന്‍

ലണ്ടനില്‍ ഞായറാഴ്ച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം


മലയാളത്തിന്റെ വിശ്വ വിഖ്യാതനായ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മ്മിക്കുകയാണ് ഇത്തവണ കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ . 21ന് വൈകീട്ട് 6 മണി മുതല്‍ 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു . കെ' യുടെ അങ്കണമായ ലണ്ടനിലെ മനര്‍പാര്‍ക്കിലുള്ള കേരള ഹൌസില്‍ വെച്ചാണ് ബഷീര്‍ അനുസ്മരണം അരങ്ങേറുന്നത് .


മലയാള ഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും.വളരെ കുറച്ചു മാത്രമെഴുതിയിട്ടും 'ബഷീറിയനിസം ' അല്ലെങ്കില്‍ ബഷീര്‍ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് തന്നെ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുള്ള ആവിഷ്‌കാരങ്ങള്‍ കൊണ്ടായിരുന്നു .

ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. ഉന്നതന്മാരല്ലാത്ത സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതായി, കാലാതിവര്‍ത്തിയായി വായനാലോകത്ത് എന്നും നില നില്‍ക്കുകയാണ് .

ജയില്‍പ്പുള്ളികളും , ഭിക്ഷക്കാരും , വേശ്യകളും , പട്ടിണിക്കാരും , സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ, വികാരങ്ങള്‍ക്കോ ബഷീറിന്റെ കാലം വരെ നമ്മുടെ ഭാഷാസാഹിത്യത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ ബഷീര്‍ വേറിട്ട ശൈലിയില്‍ നര്‍മ്മത്തിലൂടെയും , തീക്ഷ്ണമായ ജീവിത അനുഭവങ്ങളുടെ തീവ്രതകളിലൂടേയും അവതരിപ്പിച്ചാണ് അദ്ദേഹത്തിന്റെ കൃതികളെ എന്നുമെന്നും അനശ്വരമാക്കിയത് . ഒപ്പം സമൂത്തിലും സമുദായത്തിലും ആ കാലത്തു നടന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെയും വിമര്‍ശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

ഈ സാഹിത്യ വല്ലഭന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ടും കാല്‍ നൂറ്റാണ്ടിന് ശേഷം മലയാള ഭാഷയുടെ സുല്‍ത്താനെ അദ്ദേഹത്തിന്റെ രചനങ്ങളിലൂടെ നാം വീണ്ടും ഓര്‍മിക്കുകയാണ്. ബഷീറിന്റെ രചനകള്‍ വായിക്കുവാനും ,ചര്‍ച്ച ചെയ്യുവാനും ഏവരും തയാറായി വരിക .

Venue: KERALA HOUSE, 671 ROMFORD ROAD, MANOR PARK, LONDON E12 5AD

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions