അസോസിയേഷന്‍

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ പ്രളയ ദുരിതാശ്വാസം 2274 പൗണ്ട് പിന്നിട്ടു; കളക്ഷന്‍ 30 വരെ നീട്ടി


പ്രകൃതിദുരന്തം ഏറ്റവും കൂടുതല്‍ ജീവനെടുത്ത മലപ്പുറത്തെ കവളപ്പാറയിലെ മനുഷ്യരെയും വയനാട്ടിലെ പുത്തുമലയിലെ മനുഷ്യരെയും സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 2274 പൗണ്ട് ലഭിച്ചു. കളക്ഷന്‍ 30 വരെ തുടരും. എല്ലാവര്‍ക്കും ശമ്പളം ലഭിക്കുന്നത് ഈ മാസം അവസാനമാണ് എന്നുള്ളതുകൊണ്ടാണ് കളക്ഷന്‍ 30 വരെ നീട്ടിയതെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.


ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സുനില്‍ മേനോനോടും ഈ രണ്ടു സ്ഥലങ്ങളില്‍ താമസിക്കുന്ന ഏറ്റവും അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നിര്‍ദേശിച്ചിട്ടുണ്ട് . സഹായം ആളുകള്‍ക്ക് ഉടനടി ആവശ്യമായതുകൊണ്ട് കളക്ഷന്‍ 25ാം തീയതി കൊണ്ട് അവസാനിക്കും.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് , ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ് എന്നിവരാണ്.
സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക


ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.


  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions