ഭരണകക്ഷി വിമതരെ പൂട്ടാന്‍ ഒക്ടോബര്‍ 14ന് ഇടക്കാല പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ഒരുങ്ങിയ പശ്ചാത്തലത്തില്‍ പൗണ്ടിന്റെ വില ഇടിയുന്നു. പ്രതിപക്ഷത്തിനൊപ്പം വിമതര്‍ നിലകൊണ്ടാല്‍ തിരഞ്ഞെടുപ്പ് തീരുമാനം ഇന്ന് തന്നെയുണ്ടാവും. വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പുകാര്യം പറഞ്ഞില്ലെങ്കിലും പ്രചരിച്ച അഭ്യൂഹങ്ങള്‍ മൂലമാണ് പൗണ്ടിന്റെ വില കുത്തനെ ഇടിഞ്ഞത്.
തിരഞ്ഞെടുപ്പിനെ പറ്റിയുള്ള വാര്‍ത്ത രാജ്യത്താകമാനം ഒരു സംശയദൃഷ്ടിയിലേക്ക് ജനങ്ങളെ എത്തിച്ചിരിക്കുകയാണ്. ഒരു രണ്ടാം തിരഞ്ഞെടുപ്പ് വന്നാൽ, പുതിയൊരു ഹിതപരിശോധനയ്ക്കുള്ള സാധ്യതയും ഉണ്ട്. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരാനുള്ള ഒരു അവസരമായും ഇതിനെ ജനം കാണുന്നു. എന്നാല്‍ പലരും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാറിലാക്കുന്ന ഒരു പ്രക്രിയയായി തിരഞ്ഞെടുപ്പിനെ കാണുന്നു.
ഡോളറുമായി കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ കുറഞ്ഞമൂല്യമാണ് പൗണ്ടിനിപ്പോള്‍ . ഡോളറിനെതിരെ 1.20 പോയിന്റിലെത്തി. രൂപയുമായുള്ള വിനിമയത്തിലും പൗണ്ട് തകര്‍ച്ച നേരിടുകയാണ് . 1 പൗണ്ടിന് 86 ആണ് മൂല്യം. യൂറോയ്ക്കെതിരേ പൗണ്ട് മൂല്യം കൂടി 1.10 ഉണ്ടെങ്കിലും കിട്ടുന്നത് അതിലും വളരെ കുറച്ചാണ് . നോ ഡീല്‍ ബ്രക്‌സിറ്റ് വരുമെന്ന പ്രചാരണം ശക്തമാണ്. അതാണ് യൂറോയ്ക്കെതിരേ പൗണ്ട് ഡിമാന്റ് കുറയുന്നത്.
കരാര്‍ ഇല്ലാതെ ബ്രിട്ടന്‍ യൂണിയന്‍ വിടാനുള്ള സാധ്യത മൂലം യൂറോപ്പില്‍ നിന്നുള്ള നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നതും പൗണ്ടിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കി .പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു.
ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്.