അസോസിയേഷന്‍

എം.എം.സി.എ ഓണാഘോഷവും പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ സമാപനവും ഇന്ന്

മാഞ്ചസ്റ്റര്‍ : യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (MMCA) ഓണാഘോഷവും പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ സമാപനവും ഇന്ന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ പ്രൗഢഗംഭീരമായ ഫോറം സെന്ററില്‍ നടക്കും. രാവിലെ 11ന് പൂക്കളമിട്ട് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളില്‍ ആദ്യം നടക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇന്‍ഡോര്‍ മത്സരങ്ങളും പുരുഷ വനിതാ വടംവലി മത്സരങ്ങളുമാണ്.. തുടര്‍ന്ന് എല്ലാവരും കാത്തിരിക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയാണ്. വാഴയിലയില്‍ തനി നാടന്‍ ശൈലിയില്‍ 21 ഇനം ഭക്ഷണവിഭവങ്ങളൊരുക്കി ഓണസദ്യ.


ഓണസദ്യയ്ക്ക് ശേഷം പൊതുസമ്മേളനം ആരംഭിക്കും. ഓണാഘോഷത്തിന്റെയും എം.എം.സി.എയുടെ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളടെ സമാപന സമ്മേളനവും യുക്മ ദേശീയ ഉപാദ്ധ്യക്ഷന്‍ എബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. എം.എം.സി.എ പ്രസിഡന്റ് അലക്സ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, കെ.കെ.ഉതുപ്പ്, ജോബി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.എ ലെവല്‍ , ജി.സി.എസ്.ഇ പരീക്ഷകളിലെ വിജയികളെ ചടങ്ങില്‍ആദരിക്കും. ട്രഷറര്‍ സാബു ചാക്കോ ചടങ്ങില്‍ നന്ദിയര്‍പ്പിക്കും


തുടര്‍ന്ന് എം.എം.സി.എ ഡാന്‍സ് സ്കൂളിലെയും മറ്റ് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും V4U മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
എം.എം.സി.എയുടെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ടീം എം.എം.സി.എ സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-
അലക്സ് വര്‍ഗ്ഗീസ് - 07985641921,
ജനീഷ് കുരുവിള - 07727683941,
സാബു ചാക്കോ - 07853302858.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
FORUM CENTRE,
SIMONS WAY,
WYTHENSHAWE,
MANCHESTER,
M22 5RX.


  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions