അസോസിയേഷന്‍

ബ്രിട്ടനില്‍ ആദ്യമായി ഡോ. സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര; 14ന് ഈസ്റ്റ് ഹാമില്‍ , 15-ന് ന്യൂകാസില്‍ അപ്പോണ്‍ ടൈനില്‍


അടുത്ത വാരാന്ത്യത്തില്‍ ബ്രിട്ടനിലെ രണ്ട് വേദികളില്‍ മലയാളത്തിലെ മികച്ച പ്രഭാഷകനും, എഴുത്തുകാരനുമായ ഡോ. സുനില്‍. പി. ഇളയിടം സംസാരിക്കുന്നു. യു.കെയിലെ സ്വതന്ത്ര ചിന്ത കൂട്ടായ്മയായ എസ്സെന്‍സ് യു.കെയുടെ ഹോമിനേം 19'ന്റെ രണ്ടാമത്തെ പതിപ്പില്‍ മുഖ്യ പ്രഭാഷകനായി ഇദംപ്രദമായി ബ്രിട്ടനില്‍ എത്തിയിരിക്കുകയാണ് ഡോ. സുനില്‍ പി ഇളയിടം.

എഴുത്തുകാരന്‍ , അദ്ധ്യാപകന്‍ , കലാ-സാഹിത്യ വിമര്‍ശകന്‍ , പ്രഭാഷകന്‍ എന്നീ വിവിധ മേഖലകളില്‍ പ്രഗത്ഭനായ ഇദ്ദേഹം ഇപ്പോള്‍ മാനവിക മൂല്യങ്ങളെ കുറിച്ച് തന്റെ പ്രഭാഷണങ്ങളില്‍ കൂടി ആഗോള മലയാളികളെ ബോധവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയാണ്.
14 ന് 'ഗാന്ധിയും ആധുനികതാ വിമര്‍ശനവും സത്യനാന്തര യുഗത്തില്‍ ' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സുനില്‍ മാഷിന്റെ പ്രഭാഷണം ലണ്ടനിലെ ഈസ്‌ററ് ഹാമിലെ ട്രിനിറ്റി സെന്ററില്‍ അരങ്ങേറും.

പിറ്റേന്ന്, ഞായറാഴ്ച്ച 'അറിവ്, ചരിത്രം, സാമൂഹ്യ വിമോചനം' എന്ന വിഷയത്തില്‍ ഇദ്ദേഹം ന്യൂകാസില്‍ അപ്പോണ്‍ ടൈനി'ലാണ് അടുത്ത പ്രഭാഷണം നടത്തുക.

എസ്സെന്‍സ് യു.കെയും, കട്ടന്‍ കാപ്പിയും കവിതയും സംയുക്തമായാണ് ഈ പ്രഭാഷണങ്ങള്‍ നേരിട്ട് കേള്‍ക്കാനുള്ള അപൂര്‍വമായ അവസരം യു.കെ മലയാളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പ്രഭാഷണ പരമ്പരയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണ് സംഘാടകര്‍ .

ബ്രിട്ടനിലെ പ്രഭാഷണ വേദികള്‍:-

സെപ്തംബര്‍ 14 ശനി, വൈകീട്ട് 4 മണി മുതല്‍

Trinity Community Centre, Manorpark, London, E12 6SG

(ഈസ്‌റ് ഹാം ട്യൂബ് സ്റ്റേഷനില്‍ നിന്നും 2 മിനിറ്റ് നടക്കുന്ന ദൂരം മാത്രം)

സെപ്റ്റംബര്‍ 15 ഞായര്‍, വൈകീട്ട് 3 മുതല്‍ 5 വരെ

Jubilee theatre, St Nicholas hospital, Gosforth, Newcastle, Tyne and Wear, NE3 3KT


  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions