അസോസിയേഷന്‍

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയുടെ സഹായം ,കവളപ്പാറയിലും,ഇടുക്കിയിലും വിതരണം ചെയ്തു


ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രളയ സഹായമായി യു കെ മലയാളികളില്‍നിന്നും ശേഖരിച്ച 3174 പൗണ്ട് ( 2,78000 രൂപ) യില്‍ 125000 രൂപ മലപ്പുറം കവളപ്പാറയിലും, ,125000 രൂപ വയനാട്ടിലും 28000 രൂപ ഇടുക്കിയിലും നല്‍കാനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിച്ചിരുന്നത് . അതില്‍ കവളപ്പാറയിലെയും ഇടുക്കിയിലെയും ശനിയാഴ്ച സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ തുകകള്‍ വിതരണം ചെയ്തു .വയനാട്ടിലെ ഉടന്‍ നല്‍കും .

കവളപ്പാറയില്‍ നല്‍കിയ സഹായം മൂന്ന് കുടുംബങ്ങള്‍ക്ക് വീതിച്ചു പോത്തുകല്‍ പഞ്ചായത്ത് പ്രസിഡണ്ട് കരുണാകരന്‍ പിള്ള കൈമാറി . വസന്ത 50000 രൂപ ,സീന 50000 രൂപ,അല്ലി ജെനിഷ് 25000 എന്നിങ്ങനെയാണ് സഹായം നല്‍കിയത്. പഞ്ചായത്ത് പ്രസിഡണ്ടുമായി ആലോചിച്ചാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയത് .അവിടെ പണം എത്തിച്ചുകൊടുക്കുവാന്‍ സഹായിച്ചത് ബെര്‍മിംഗ്ഹാമില്‍ താമസിക്കുന്ന സുനില്‍ മേനോന്റെ ഭാര്യപിതാവ് നിലബൂര്‍ സ്വദേശി വാസുദേവന്‍ നായരാണ് ,അദേഹവും പരിപാടിയില്‍ പങ്കെടുത്തു

ഇടുക്കിയില്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട ഇടുക്കി, മഞ്ഞപ്പാറ സ്വദേശി മാനുവല്‍ ആക്കതോട്ടിയില്‍ , കാന്‍സര്‍ രോഗിയായ തടിയംമ്പാട് സ്വദേശി ബേബി പുളിക്കല്‍ എന്നിവര്‍ക്ക് 14000 രൂപ വീതം സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍കൈമാറി .

കഴിഞ്ഞ പ്രളയത്തില്‍ 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് കഴിഞ്ഞു .ഇതു വരെ ഏകദേശം 75 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്, രക്ഷാധികാരി തമ്പി ജോസാണ്.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions