അസോസിയേഷന്‍

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി

മാഞ്ചസ്റ്റര്‍ : യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (MMCA) ഓണാഘോഷവും പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ സമാപനവും വിവിധ പരിപാടികളോടെ സമുചിതം ആഘോഷിച്ചു. മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ രാവിലെ 11ന് പൂക്കളമിട്ട് ആരംഭിച്ച പരിപാടികള്‍ യുക്മ ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. എം.എം.സി.എ പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ബിജു. പി. മാണി സ്വാഗതം ആശംസിച്ച ചടങ്ങില്‍ മുന്‍ യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, മുന്‍ എം.എം.സി.എ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, കെ.കെ. ഉതുപ്പ്, ജോബി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവിലെ പ്രവര്‍ത്ത റിപ്പോര്‍ട്ട് സെക്രട്ടറി ജനീഷ് കുരുവിളയും, വരവ് ചിലവു കണക്കുകള്‍ ട്രഷറര്‍ സാബു ചാക്കോയും അവതരിപ്പിച്ചു, പൊതുയോഗത്തിന്റെ അംഗീകാരം വാങ്ങി.


യുകെയില്‍ നിന്നും യുഎസിലേക്ക് കുടിയേറുന്ന മുന്‍ എം.എം.സി.എ പ്രസിഡന്റ് റെജി മഠത്തിലേട്ടിനെയും കുടുംബത്തിനെയും അവര്‍ എം.എം.സി.എയ്ക്ക് നല്‍കിയ സംഭാവനകളുടെ പേരില്‍ എം.എം.സി.എ കുടുംബാംഗങ്ങള്‍ ആദരിച്ചു.


രാവിലെ കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഇന്‍ഡോര്‍ മത്സരങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് പരമ്പരാഗത രീതിയില്‍ നടന്ന വിഭവ സമൃദ്ധമായ ഓണസദ്യയില്‍ മുന്നൂറ്റി അന്‍പതോളം പേര്‍ പങ്കുചേര്‍ന്നു. ടീം എം.എം.സി.എ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിലുള്ള വാളണ്ടിയര്‍മാരായിരുന്നു സദ്യയ്ക്ക് നേതൃത്വം നല്കിയത്.


തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്ക് അനേഖാ അലക്‌സ്, ആഷ്‌ലി ജോസ് തുടങ്ങിയവര്‍ അവതാരകരായി തിളങ്ങി. കള്‍ച്ചറല്‍ കോഡിനേറ്റര്‍ ലിസി എബ്രഹാമിന്റെ നേതൃത്വത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആട്ടവും പാട്ടുമായി വിവിധ കലാപരിപാടികള്‍ ഇടതടവില്ലാതെ വേദിയില്‍ നിറഞ്ഞാടി. തിരുവാതിരയും, എം.എം.സി.എ ഡാന്‍സ് സ്‌കൂളിലേയും മറ്റ് കുട്ടികളുടെയും മുതിര്‍ന്നവരുടേയും പരിപാടികള്‍ക്കൊടുവില്‍ V4U മ്യൂസിക് ബാന്റിലെ ഷിബു, ഷാജു ഉതുപ്പ്, അനൂപ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത ഗാനമേളയ്ക്ക് ശേഷം രാത്രി 9 മണിയോടെ പരിപാടികള്‍ അവസാനിച്ചു.


എം.എം.സി.എയുടെ ഓണാഘോഷ പരിപാടികള്‍ക്ക് ടീം എം.എം.സി.എ കമ്മിറ്റിയംഗങ്ങളായ ഹരികുമാര്‍ പി.കെ., ആഷന്‍ പോള്‍, മോനച്ചന്‍ ആന്റണി, റോയ് ജോര്‍ജ്, ജോബി മാത്യു, ജോബി രാജു എന്നിവര്‍ നേതൃത്വം നല്‍കി. എം.എം.സി.എയുടെ ഓണാഘോഷ പരിപാടികള്‍ വിജയമാക്കുവാന്‍ സഹായിച്ച എല്ലാവര്‍ക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.


  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions