അസോസിയേഷന്‍

തിരുവന്തപുരത്തെ അന്തേവാസികള്‍ക്ക് ഓണസദ്യയൊരുക്കി 'ലിമ' യുടെ ഓണം കെങ്കേമമായി

ലിവര്‍പൂള്‍ മലയാളി സമൂഹം ഓണം ഉണ്ടപ്പോള്‍ ആ സമയത്തു തന്നെ തിരുവനതപുരം മാനസിക രോഗ ആശുപത്രിയുടെ റീഹാബിലിറ്റേഷന്‍ സെന്ററായ ആശാഭവനിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ഒരുക്കിയ ഓണം കെങ്കേമമായി

കഴിഞ്ഞ ശനിയാഴ്ച രാവിലെ വിസ്‌റ്റോണ്‍ ടൗണ്‍ ഹാളില്‍ മതസഹോദരൃത്തിന്റെ സന്ദേശമുയര്‍ത്തി അരങ്ങേറിയ ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം അതിഗംഭീരമായി.
കല ,കായിക മത്സരങ്ങള്‍കൊണ്ടും ജനകീയ പങ്കാളിത്വം കൊണ്ടും മികച്ചതായിരുന്നു ലിമയുടെ ഓണം .

രാവിലെ കുട്ടികളുടെ മത്സരങ്ങളോടുകൂടി ആരംഭിച്ച പരിപാടി ,പിന്നിട് വടംവലി ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ക്ക് വഴിമാറി.

12 മണിക്ക് ആരംഭിച്ച വിഭവ സമര്‍ത്ഥമായ ഓണസന്ധൃക്കു ശേഷം ലിമ കമ്മറ്റി അംഗങ്ങളുടെ നേതൃത്തത്തില്‍ നിലവിളക്ക് തെളിയിച്ചുകൊണ്ട്‌ കല പരിപാടികള്‍ക്കു തുടക്കമിട്ടു . പരിപാടിക്ക് സ്വാഗതമേകികൊണ്ട് ജോയിന്റ് സെക്രെട്ടെറി ബിജു ജോര്‍ജ് സംസാരിച്ചു. ആന്റോ ജോസ് ഓണസന്ദേശം നല്‍കി ,

ഫസക്കെര്‍ലി വനിതകള്‍ അവതരിപ്പിച്ച ഡാന്‍സ് എല്ലാവരുടെയും കൈയടിനേടി. GCSC, A ലെവല്‍ പരികഷകളില്‍ ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ ഉപഹാരങ്ങള്‍ നല്‍കി അഭിനന്ദിച്ചു ,യുക്മ വള്ളം കളിയില്‍ ഒന്നാം സ്ഥാനം നേടിയ ലിവര്‍പൂള്‍ ടീമിനു ഉപഹാരം നല്‍കി ലിമ പ്രസിഡണ്ട്‌ ഇ ജെ കുര്യാക്കോസ് ആദരിച്ചു ,

പരിപാടികള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട്‌ ട്രഷര്‍ ബിനു വര്‍ക്കി സംസാരിച്ചു .പങ്കെടുത്ത എല്ലാവര്‍ക്കും വളരെ സന്തോഷകരമായ ഒരു ദിനം ഒരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലിമ സെക്രെട്ടറി എല്‍ദോസ് സണ്ണി പറഞ്ഞു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions