അസോസിയേഷന്‍

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേള 26 ന് എസ്സെസ്സിലെ റെയ്‌ലില്‍ സ്വെയന്‍ പാര്‍ക്ക് സ്കൂളില്‍

യുക്മയുടെ പ്രമുഖ റീജിയനായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഈ വര്‍ഷത്തെ റീജിയണല്‍ കലാമേള ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ എസ്സെസ്സിലെ റെയ്‌ലിലുള്ള സ്വെയന്‍ പാര്‍ക്ക് സ്കൂളില്‍ നടക്കും. നവംബര്‍ രണ്ടാം തിയതി നടക്കുന്ന നാഷണല്‍ കലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന റീജിയണല്‍ കലാമേള യുക്മയുടെ പ്രധാന റീജിയണല്‍ കലാമേളകളില്‍ ഒന്നായിരിക്കും.

യുക്മയുടെ ജനകീയ പരിപാടികളായ റീജിയന്‍ കലാമേളകളും നാഷണല്‍ കലാമേളയും ജനകീയ പങ്കാളിത്വത്തിലും സംഘാടക മികവിലും മുന്നില്‍ നില്‌ക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2019 ലെ കലാമേളയുടെ വിജയത്തിനായി അംഗ അസോസിയേഷനുകള്‍ സജീവമായി പങ്കെടുക്കണമെന്നും പരമാവധി മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കലാമേള വിജയപ്രദമാക്കണമെന്നും റീജിയന്‍ പ്രസിഡന്റ് ബാബു മങ്കുഴിയിലും സെക്രട്ടറി സിബി ജോസഫും സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

കലാമേളയുടെ സുഗമമായ നടത്തിപ്പിനായി റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ഒക്ടോബര്‍ ആറാം തീയതിയോടെ നിലവില്‍ വരും. അസോസിയേഷനില്‍ നിന്നുള്ള മത്സരാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ , മത്സര ഇനം, പ്രായം എന്നിവ അസോസിയേഷന്‍ ഭാരവാഹികള്‍ റീജിയണല്‍ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതാണ്.

കലാമേളയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയന്‍ പ്രസിഡണ്ട് ബാബു മങ്കുഴിയില്‍ (07793122621 ), റീജിയന്‍ സെക്രട്ടറി സിബി ജോസഫ് ( 07563544588 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

കലാമേള നടക്കുന്ന വേദിയുടെ വിലാസം.

Sweyne Park School
Sir Walter Raleigh Drive
Rayleigh, Essex, SS6 9BZ

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions