ബിസിനസ്‌

ബ്രക്സിറ്റ് ചര്‍ച്ചകള്‍ ആശാവഹം; പൗണ്ട് കുതിച്ചു കയറുന്നു, രൂപയ്‌ക്കെതിരെ 91 പിന്നിട്ടു

ബ്രക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ബ്രിട്ടനും തമ്മില്‍ ഒരു ഡീലിലെത്താനുള്ള സാധ്യത അടുത്തെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവരവേ പൗണ്ടിന് കുതിച്ചു കയറ്റം. എല്ലാ പ്രധാന കറന്‍സികള്‍ക്കുമെതിരെ സമീപകാലത്തെ ഏറ്റവും മികച്ച നിലയിലാണ് പൗണ്ട്. രൂപയ്‌ക്കെതിരെ 91 പിന്നിട്ടു. 91.18 ആണ് ഇന്നത്തെ നില. ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നു പോയിന്റിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഡോളറിനും യൂറോയ്ക്കും എതിരെ പൗണ്ട് കുതിപ്പു തുടര്‍ന്നു. യൂറോക്കെതിരെ ഹിതപരിശോധന നടന്ന ശേഷമുള്ള മികച്ച നിലയായ 1.156 ല്‍ എത്തി. ഡോളറിനെതിരെ 1.1.274 ഉം എത്തി. ഡീല്‍ ഉണ്ടാകാനിടയുണ്ട് എന്ന നിലയ്ക്കുള്ള ശുഭാപ്തിവിശ്വാസം ആണ് കറന്‍സി വിപണിയില്‍ പൗണ്ടിന്റെ നില ശക്തമാക്കിയത്.


തിരഞ്ഞെടുപ്പ് സാധ്യത മുന്നിലുള്ളപ്പോഴും പൗണ്ടിന് ഇത് അപ്രതീക്ഷിതനേട്ടം ആണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അവസാന വട്ട ബ്രക്‌സിറ്റ് ഡീലിനായുള്ള ഇടപെടലുകളും യൂറോപ്യന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും പൗണ്ടിന് അനുകൂല സാഹചര്യം ഒരുക്കി. ബ്രക്സിറ്റ് ചര്‍ച്ചകള്‍ കറന്‍സിയില്‍ വന്യമായ മുന്നേറ്റം സൃഷ്ടിക്കുന്നതിനാല്‍ പൗണ്ടിന്റെ പേരില്‍ ബെറ്റുണ്ടാക്കുന്നതില്‍ നിന്ന് ബാങ്കുകളെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിലക്കി. യുകെയും യൂണിയനും തമ്മിലുള്ള ചര്‍ച്ച ഒരു കരാറില്‍ കലാശിക്കുമോ എന്നതിനെ ആശ്രയിച്ച് പൗണ്ട് ഉയരുകയോ വീഴുകയോ ചെയ്യുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി പറഞ്ഞു.

പൗണ്ടിന് വലിയ വീഴ്ച ഉണ്ടാകുമെന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന യുകെയിലെ പ്രവാസികള്‍ക്ക് ഇപ്പോഴത്തെ അപ്രതീക്ഷിത നേട്ടം സന്തോഷം നല്‍കുന്നു. ഈ ദിവസങ്ങളില്‍ നാട്ടിലേയ്ക്ക് കൂടുതല്‍ പണം അയക്കപ്പെടും.

ഡോളറുമായി കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ കുറഞ്ഞമൂല്യമായിരുന്നു കഴിഞ്ഞ മാസം ആദ്യം പൗണ്ടിന് . രൂപയുമായുള്ള വിനിമയത്തിലും പൗണ്ട് തകര്‍ച്ച നേരിട്ടിരുന്നു . യൂറോയ്ക്കെതിരേ 1.9 ലും കുറവായിരുന്നു . ഒരു വശത്തു നോ ഡീല്‍ ബ്രക്‌സിറ്റ് വരുമെന്ന പ്രചാരണം ശക്തമായിരുന്നു. കരാര്‍ ഇല്ലാതെ ബ്രിട്ടന്‍ യൂണിയന്‍ വിടാനുള്ള സാധ്യത മൂലം യൂറോപ്പില്‍ നിന്നുള്ള നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നതും പൗണ്ടിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. കരാറിനായി ശ്രമങ്ങള്‍ ഊര്‍ജ്ജിതമായതോടെ മാറ്റം വന്നിരിക്കുകയാണ്.


ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions