അസോസിയേഷന്‍

യു കെ മലയാളികള്‍ക്ക് 'സൂപ്പര്‍ സാറ്റര്‍ഡേ'; അഞ്ച് പ്രധാന നഗരങ്ങളില്‍ ഒരേദിവസം യുക്മ റീജിയണല്‍ കലാമേളകള്‍

പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ആവേശോജ്വലമായ പരിസമാപ്തി കുറിക്കുകയാണ്. യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി എട്ട് റീജിയണുകളിലാണ് ഈ വര്‍ഷം കലാമേളകള്‍ സംഘടിപ്പിക്കപ്പെടുന്നത്. ദേശീയ കലാമേളയില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള യോഗ്യതാ മത്സരങ്ങള്‍ എന്നതുതന്നെയാണ്, റീജിയണല്‍ കലാമേളകളുടെ സൗന്ദര്യവും ആവേശവും.


യുക്മ കലാമേളകളുടെ പത്തുവര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരേ ദിവസം അഞ്ച് മേഖലാ കലാമേളകള്‍ സംഘടിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ 2019 ഒക്‌റ്റോബറിലെ അവസാന ശനിയാഴ്ച യുക്മയെ സംബന്ധിച്ചിടത്തോളം 'സൂപ്പര്‍ സാറ്റര്‍ഡേ' എന്ന നിലയില്‍ അവിസ്മരണീയമായി മാറും. ദേശീയ കലാമേള നടക്കുന്ന നവംബര്‍ രണ്ട് ശനിയാഴ്ചക്ക് തുല്യമായി ഏറ്റവും കൂടുതല്‍ കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തുന്ന ദിവസമായിരിക്കും നാളെ.

2015 ഒക്‌റ്റോബറിലെയും 2017 ഒക്‌റ്റോബറിലെയും ആദ്യ ശനിയാഴ്ചകള്‍ യുക്മ കലാമേളകളുടെ 'സൂപ്പര്‍ സാറ്റര്‍ഡേ'കള്‍ ആയിരുന്നു. ഈ രണ്ടു വര്‍ഷങ്ങളിലും നാല് റീജിയണല്‍ കലാമേളകള്‍ വീതം ഒരേ ദിവസം സംഘടിപ്പിക്കപ്പെട്ടു. എന്നാല്‍ ഒരേ ദിവസം അരങ്ങേറുന്ന അഞ്ച് റീജിയണല്‍ കലാമേളകളുടെ വര്‍ണ്ണപ്പകിട്ടില്‍ 2019 ഒക്‌റ്റോബര്‍ 26 ശനിയാഴ്ച 'സൂപ്പര്‍ സാറ്റര്‍ഡേ'കളുടെ 'സൂപ്പര്‍ സാറ്റര്‍ഡേ' ആവുകയാണ്.

യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ്, നോര്‍ത്ത് ഈസ്റ്റ് എന്നീ അഞ്ച് റീജിയണുകളിലാണ് നാളെ കലാമേളകള്‍ അരങ്ങേറുന്നത്.

നിലവിലുള്ള ദേശീയ ചാമ്പ്യന്‍മാരായ യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ കലാമേള ഹള്ളിലെ വെയ്ക്ക് സിക്‌സ്ത് ഫോറം കോളേജില്‍ നടക്കും. റീജിയണല്‍ പ്രസിഡന്റ് അശ്വിന്‍ മാണി, ദേശീയ കലാമേള ജനറല്‍ കണ്‍വീനറും നാഷണല്‍ ജോയിന്റ് സെക്രട്ടറിയുമായ സാജന്‍ സത്യന്‍, റീജിയണല്‍ സെക്രട്ടറി സജിന്‍ രവീന്ദ്രന്‍, നാഷണല്‍ എക്‌സിക്യൂട്ടിവ് അംഗം ജസ്റ്റിന്‍ എബ്രഹാം, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി വര്‍ഗീസ് ഡാനിയേല്‍ തുടങ്ങിയവര്‍ കലാമേളയ്ക്ക് നേതൃത്വം നല്‍കും.

സൗത്ത് വെസ്റ്റ് റീജിയണ്‍ കലാമേള തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഓക്‌സ്‌ഫോര്‍ഡില്‍ നടക്കുന്നത്. ഓക്‌സ്‌ഫോര്‍ഡിലെ പ്രസിദ്ധമായ ദി ബിസ്റ്റര്‍ സ്‌കൂളില്‍ നടക്കുന്ന കലാമേളക്ക് റീജിയണല്‍ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ദേശീയ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ്, റീജിയണല്‍ സെക്രട്ടറി എം പി പദ്മരാജ്, മുന്‍ റീജിയണല്‍ പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍, യുക്മ പി ആര്‍ ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍ സജീഷ് ടോം, യുക്മന്യൂസ് ചീഫ് എഡിറ്റര്‍ സുജു ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

റെയ്ലിയിലെ സ്വെയ്ന്‍ പാര്‍ക്ക് സ്‌കൂളിലാണ് ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേളയ്ക്ക് വേദിയൊരുങ്ങുന്നത്. റീജിയണല്‍ പ്രസിഡന്റ് ബാബു മങ്കുഴി, ദേശീയ ജോയിന്റ് സെക്രട്ടറി സെലിന സജീവ്, റീജിയണല്‍ സെക്രട്ടറി സിബി ജോസഫ്, നാഷണല്‍ കമ്മറ്റി അംഗം ജോജോ തെരുവന്‍ തുടങ്ങിയവര്‍ കലാമേളയ്ക്ക് നേതൃത്വം നല്‍കും.

എര്‍ഡിങ്ഡണ്‍ സെന്റ് എഡ്മണ്ട് കാമ്പ്യന്‍ കാത്തലിക് സ്‌കൂളില്‍ അരങ്ങേറുന്ന മിഡ്ലാന്‍ഡ്സ് റീജിയണല്‍ കലാമേളയ്ക്ക് പ്രസിഡന്റ് ബെന്നി പോള്‍, ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍, ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, മുന്‍ ദേശീയ പ്രസിഡന്റും നിലവിലുള്ള ദേശീയ കമ്മറ്റിഅംഗവുമായ മാമ്മന്‍ ഫിലിപ്പ്, യുക്മ ടൂറിസം വൈസ് ചെയര്‍മാന്‍ ഡിക്‌സ് ജോര്‍ജ്ജ്, മുന്‍ ദേശീയ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍, റീജിയണല്‍ സെക്രട്ടറി നോബി ജോസ്, നാഷണല്‍ കമ്മറ്റി അംഗം സന്തോഷ് തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ന്യൂകാസിലിലെ ഇംഗ്ലീഷ് മാര്‍ട്ടിയേഴ്‌സ് ചര്‍ച്ച് ഹാളില്‍ നടക്കും. ഇത് രണ്ടാം വര്‍ഷമാണ് നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ന്യൂകാസിലില്‍ അരങ്ങേറുന്നത്. ജിജോ മാധവപ്പള്ളി, ഷിബു എട്ടുകാട്ടില്‍, വര്‍ഗീസ് തോമസ് തുടങ്ങിയവര്‍ കലാമേളയ്ക്ക് നേതൃത്വം നല്‍കും.

ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ തുടങ്ങിയ യുക്മ ദേശീയ നേതാക്കള്‍ വിവിധ മേഖലാ കേന്ദ്രങ്ങളില്‍ നടക്കുന്ന കലാമേളകളില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. റീജിയണല്‍ കലാമേളകളിലെ വിജയികള്‍ മാറ്റുരക്കുന്ന, വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ദേശീയ കലാമേള നവംബര്‍ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്റര്‍ പാര്‍സ് വുഡ് സെക്കണ്ടറി സ്‌കൂളിലെ 'ശ്രീദേവി നഗറി'ലാണ് അരങ്ങേറുന്നത്. ദേശീയ മേളയില്‍ ഏറ്റുമുട്ടുന്നവര്‍ ആരൊക്കെയെന്ന ആകാംക്ഷക്കായിരിക്കും 'സൂപ്പര്‍ സാറ്റര്‍ഡേ' ഉത്തരം കണ്ടെത്തുന്നത്.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions