ബിസിനസ്‌

കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി; അധിക സ്വര്‍ണം വെളിപ്പെടുത്തണം

ന്യൂഡല്‍ഹി: സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് മലയാളികള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന രീതി അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇനി കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാനും കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതി കൊണ്ടുവരുകയാണ്കേന്ദ്രസര്‍ക്കാര്‍. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് നികുതിയടച്ച് നടപടികളില്‍നിന്ന് ഒഴിവാകാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. സ്വത്തു വെളിപ്പെടുത്തുന്നത് പോലെ സ്വര്‍ണവും നിരീക്ഷണത്തിലായിരിക്കുമെന്നു ചുരുക്കം. പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്രധനകാര്യ മന്ത്രാലയവും ചേര്‍ന്നാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികളൊക്കെ സ്വര്‍ണം വാങ്ങി ശേഖരിക്കുന്നത് ഇനി നിയന്ത്രിക്കേണ്ടിവരും.

പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ഇതേക്കുറിച്ച് അവ്യക്തത നിലനില്‍ക്കുന്നുമുണ്ട്. പദ്ധതി കാലാവധിക്കു ശേഷം കണ്ടുകെട്ടുന്ന സ്വര്‍ണത്തിനു മുകളില്‍ വന്‍തുക പിഴ ചുമത്തും. വിവാഹിതകളായ സ്ത്രീകളെ നിശ്ചിത അളവു വരെ സ്വര്‍ണം സൂക്ഷിക്കാന്‍ അനുവദിക്കും. നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിക്കുന്നവര്‍ മാത്രം വെളിപ്പെടുത്തിയാല്‍ മതിയാകും.

സ്വര്‍ണത്തിന്റെ മൂല്യം സര്‍ക്കാര്‍ ഉടന്‍ കണക്കാക്കില്ല. മൂല്യം കണക്കാക്കാന്‍ സര്‍ക്കാര്‍ ആളിനെ നിയോഗിക്കും. വിവാഹിതകളായ സ്ത്രീകള്‍ക്ക് കൈവശം ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധിയില്‍ ഇളവു നല്‍കും.

സ്വയംവെളിപ്പെടുത്താനുള്ള കാലാവധി അവസാനിച്ചതിനു ശേഷം കണ്ടുകെട്ടുന്ന സ്വര്‍ണത്തിന് വലിയപിഴ ഈടാക്കുമെന്നതിനാല്‍ കൂടുതല്‍ ആളുകള്‍ പദ്ധതി പ്രയോജനപ്പെടുത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതുവഴി സര്‍ക്കാരിന്റെ നികുതിവരുമാനം വര്‍ധിപ്പിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

സര്‍ക്കാര്‍ പ്രതിനിധികളും സ്വകാര്യ മേഖലയിലെ പ്രതിനിധികളും ഉള്‍പ്പെട്ട ഗോള്‍ഡ് ബോര്‍ഡ് രൂപവത്കരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവിലെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് പരിഷ്‌കരിക്കാനും ധാരണയായിട്ടുണ്ട്. സ്വര്‍ണവില അടുത്ത വര്‍ഷത്തോടെ നാല്‍പ്പതിനായിരമെത്തുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions