അസോസിയേഷന്‍

ഷാജന്‍ ആനിത്തോട്ടത്തിന്‌ ലാന സാഹിത്യ അവാര്‍ഡ്‌


ഡാളസ്‌: വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ മികച്ച കൃതികള്‍ക്ക്‌ ലിറ്റര്‍ജി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) നല്‍കുന്ന പുരസ്ക്കാരത്തിന് ലേഖന സമാഹാരങ്ങളുടെ വിഭാഗത്തില്‍ ഷാജന്‍ ആനിത്തോട്ടം രചിച്ച 'ഒറ്റപ്പയറ്റ്‌' എന്ന പുസ്തകം തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ ആദ്യവാരം ടെക്‌സാസിലെ ഡാളസില്‍ വച്ച്‌ നടന്ന ലാനയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ മുന്‍ കേരള ഡി.ജി.പി. ജേക്കബ്‌ പുന്നൂസ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. പ്രശസ്‌ത ഭിഷഗ്വരനും എഴത്തുകാരനുമായ ഡോ. എം.വി. പിള്ള, അവാള്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ ജോസ്‌ ഓച്ചാമില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടുകളായി ചിക്കാഗോയില്‍ താമസിക്കുന്ന ഷാജന്‍ ആനിത്തോട്ടം മോനിപ്പള്ളി ഇടവക ആനിത്തോട്ടത്തില്‍ കുടുംബാംഗമാണ്‌. 'ഹിച്ച്‌ ഹൈക്കര്‍ ; (കഥാസമാഹാരം), 'പൊലിക്കറ്റ'(കവിതകള്‍) എന്നിവയാണ്‌ ഗ്രന്ഥകാരന്റെ മറ്റ്‌ കൃതികള്‍. ഭാര്യ: ബിനു. മക്കള്‍: അന്‍ഷില്‍ , ആല്‍വിന്‍.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions