അസോസിയേഷന്‍

യുക്മ - മാഗ്‌നാവിഷന്‍ ടിവി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ റിയാലിറ്റി ഷോയുടെ ഓഡിഷന്‍ അപേക്ഷകള്‍ ഡിസംബര്‍ 15 വരെ

യുക്മ സാംസ്‌കാരിക വേദി ഒരുക്കുന്ന യുക്മ - മാഗ്‌നവിഷന്‍ ടിവി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ഉടന്‍ ആരംഭിക്കുന്നു. നവംബര്‍ 2 ന് മാഞ്ചസ്റ്ററില്‍ യുക്മ ദേശീയ കലാമേള വേദിയില്‍ വെച്ച് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ലോഗോ പ്രകാശനം ചെയ്ത് കൊണ്ട് തുടക്കം കുറിച്ച സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ല്‍ 8 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടി പാട്ടുകാര്‍ക്കാണ് പങ്കെടുക്കുവാന്‍ അവസരമുള്ളത്. വളരെ മികച്ച രീതിയില്‍ സംഘടിപ്പിച്ച സ്റ്റാര്‍ സിംഗറിന്റെ ആദ്യ മൂന്ന് സീസണുകളില്‍ നിന്നും വ്യത്യസ്ഥമായി യു. കെ യിലെ മലയാളി യുവഗായക പ്രതിഭകളെ കണ്ടെത്താനുള്ള മത്സരമാണ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4ല്‍ എന്നതാണ് പ്രധാന സവിശേഷത.

സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ല്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അതിനായുള്ള അപേക്ഷകള്‍ ഡിസംബര്‍ 15 ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. 8 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 31/12/2019 ആയിരിക്കും പ്രായം കണക്കാക്കാനുള്ള അടിസ്ഥാന തീയതി. ഈ വാര്‍ത്തയുടെ അവസാനം കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകള്‍ പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.

മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓഡിഷന്‍ ഡിസംബര്‍ 15 നും 2020 ജനുവരി 3 നും ഇടയ്ക്ക് നടത്തുന്നതാണ്. ഓഡിഷന്‍ നടത്തുന്ന തീയതിയും സ്ഥലവും ഡിസംബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കുന്ന മത്സരാര്‍ത്ഥികളെ അറിയിക്കുന്നതാണ്. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ജനുവരി മദ്ധ്യവാരത്തോടെയും തുടര്‍ന്ന് വരുന്ന മത്സര റൗണ്ട്‌സുകള്‍ 2020 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലും ഗ്രാന്റ് ഫിനാലേ ജൂണ്‍ അവസാനത്തോടെയും നടത്തുവാനാണ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ന്റെ കോ ഓര്‍ഡിനേറ്റിംഗ് ടീം ഉദ്ദേശിച്ചിരിക്കുന്നത്. യുക്മ സാംസ്‌കാരിക വേദി കലാവിഭാഗം കണ്‍വീനര്‍ സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേലിന്റെ നേതൃത്വത്തില്‍ മാഗ്‌നാവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലില്‍ , ഹരീഷ് പാല, സാന്‍ ജോര്‍ജ്ജ് തോമസ് എന്നിവരടങ്ങുന്ന ടീം അതിനായുള്ള തയ്യാറെടുപ്പുകള്‍ അതിവേഗം നടത്തിക്കൊണ്ടിരിക്കുകയാണ്.

യുക്മ - മാഗനാവിഷന്‍ ടിവി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയറിന്റെ മുന്നോട്ടുള്ള യാത്രയില്‍ മുഴുവന്‍ യുക്മ സ്‌നേഹികളുടേയും സംഗീത പ്രേമികളുടേയും പ്രോത്സാഹനങ്ങളും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, യുക്മ നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോഡിനേറ്റര്‍ സജീഷ് ടോം, സാംസ്‌കാരിക വേദി രക്ഷാധികാരി C.A. ജോസഫ് , വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനര്‍മാരായ തോമസ് മാറാട്ടുകുളം, ജയ്‌സണ്‍ ജോര്‍ജ്ജ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4-മായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേലിനെ - 07828739276 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.

https://magnavision.tv/?page_id=2668

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions