അസോസിയേഷന്‍

സൗത്താംപ്ടന്‍ ചീട്ടുകളി മല്‍സരം: റമ്മിയില്‍ കെറ്ററിങ്ങും ലേലത്തില്‍ ഹാംഷെയറും ജേതാക്കള്‍,

പരിപാടി വന്‍ വിജയമാക്കി സംഘാടകര്‍

സൗത്താംപ്ടന്‍: സൗത്താംപ്ടണ്‍ മാര്‍വല്‍ ആക്ടിവിറ്റി സെന്ററില്‍ വച്ച് നവംബര്‍ 22,2324 തീയതികളിലായി നടന്ന ഓള്‍ യു.കെ. ചീട്ടുകളി മല്‍സരത്തില്‍ റമ്മി വിഭാഗത്തില്‍ കെറ്ററിങ്ങില്‍ നിന്നുള്ള സാബു നയിച്ച ടീം ജേതാക്കള്‍. ഈ വിഭാഗത്തില്‍ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ് യോര്‍ക്കില്‍ നിന്നുള്ള സിബിയും ടീമുമാണ. ലെസറ്ററിലെ പൗലോസും സംഘവും സെക്കന്‍ഡ് റണ്ണേഴ്‌സ് അപ് ആയി. ലേലം വിഭാഗത്തില്‍ ഹാംഷെയറില്‍ നിന്നുള്ള സിബിയും ജിന്‍സണും ചേര്‍ന്നു നയിച്ച കിങ്‌സ് ഇലവന്‍ ഹാംഷെയറാണ് ഒന്നാം സമ്മാനം നേടിയത്. കെറ്ററിങ്ങിലെ സിബു-സ്റ്റീഫന്‍ ടീം ഫസ്റ്റ് റണ്ണേഴ്‌സ് അപ്പും സ്‌റ്റോക്ക് കോബ്രാസ് എന്ന പേരില്‍ ബാബുവും മനീഷും ചേര്‍ന്ന് നയിച്ച ടീം ഈ വിഭാഗത്തില്‍ സെക്കന്‍ഡ് റണ്ണേഴ്‌സ് അപും ആയി.

. ഓരോ ഇനത്തിലും ഒന്നാം സ്ഥാനം നേടിയ ടീമിന് 555 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനം നേടിയ ടീമിന് 222 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനം നേടിയ ടീമിന് 111 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കി. ഹാംഷെയര്‍ കിങ്‌സ് ഇലവന്‍ ഇന്റര്‍നാഷണലാണ് മല്‍സരം സംഘടിപ്പിച്ചത്. പ്രതീക്ഷിച്ചതിലേറെ ആളുകളാണ് മലയാളികളുടെ ഇഷ്ട വിനോദമായ ചീട്ടുകളിയില്‍ പങ്കെടുക്കാന്‍ യു.കെ.യുടെ നാനാഭാഗങ്ങളില്‍ നിന്നായി സൗത്താംപ്ടണില്‍ എത്തിയത്.
ഇരുന്നൂറ്റി അമ്പതോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. വളരെ പൊഫഷണല്‍ ആയിട്ടും ഏറെ മികവോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്നു ദിവസത്തെ ആഘോഷപരിപാടിപോലെയായിരുന്നുഓള്‍ യു.കെ. ചീട്ടുകളി മല്‍സരം നടന്നത്. ചീട്ടുകളി മല്‍സരവും പരിപാടികളും വന്‍ വിജയമാക്കിയതിന് പരിപാടിയില്‍ പങ്കെടുത്ത മുഴൂവന്‍ പേര്‍ക്കും നന്ദി അറിയിക്കുന്നതായി മുഖ്യ സംഘാടകരായ ജോമി ജോയിയും ടിനു ജോയിയും അറിയിച്ചു. പരിപാടി വന്‍ വിജയമാക്കുന്നതിനായി സഹായിച്ച എല്ലാ സ്‌പോണ്‍സര്‍മാക്കും നന്ദി അറിയിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.



  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions