ബിസിനസ്‌

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ ബിരുദദാനം ഡോ. ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ സൗത്ത് ഇന്ത്യയിലെ ഏക പഠനകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറിയുടെ നാലാമത് ബാച്ചിന്റെ ബിരുദദാനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. ജ്വല്ലറി രംഗത്തെ നൂതന ആശയങ്ങളെയും തൊഴില്‍ സാധ്യതകളെയും കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

ജ്വല്ലറി ഡിസൈനിങ്ങ്, മാനുഫാക്ചറിങ്ങ്, മാനേജ്‌മെന്റ്, ജെമ്മോളജി, എന്നീ മേഖലകളിലെ ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകളാണ് ഐജിഐയില്‍ നടത്തി വരുന്നത്. ബാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ യൂണിവേഴ്‌സിറ്റിയായ ജൈനുമായി സഹകരിച്ച് ആരംഭിക്കുന്ന ബി വോക്ക് ജ്വല്ലറി ഡിസൈന്‍ & മാനേജ്‌മെന്റ് എന്ന ബിരുദ കോഴ്‌സിന്റെ പ്രഖ്യാപനം ഐജി ജെ ചെയര്‍മാന്‍ മുഹമ്മദ് അബ്ദുസലാം നിര്‍വഹിച്ചു. ഡയറക്ടറായ അബ്ദുല്‍ കരീം, നാസര്‍, സിഇഒ അംജദ് ഷാഹിര്‍, ഡിജിഎം കെടി അബ്ദുല്‍ മജീദ്, പ്രിന്‍സിപ്പള്‍ ഡോ. ദിനേശ് കെ.എസ് എന്നിവര്‍ സംബന്ധിച്ചു.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions