അസോസിയേഷന്‍

യു.കെ. ക്‌നാനായ കാത്തോലിക് വിമന്‍സ് ഫോറം വാര്‍ഷികാഘോഷം കവന്‍ട്രിയില്‍

വളരെ കുറഞ്ഞ കാലയളവ് കൊണ്ട് യു.കെ. ക്നാനായ കത്തോലിക്കരുടെ അഭിമാനമായി മാറിയ വിമന്‍സ് ഫോറം (UKKCWF )രണ്ടാം വാര്‍ഷികാഘോഷം ഡിസംബര്‍ 7 ന് കവന്‍ട്രിയില വില്ലന്‍ഹാളില്‍ നടക്കും. രാവിലെ 11 മണിക്ക് യു.കെ. യിലെ ക്നാനായ വൈദീകര്‍ ഒന്നുചേര്‍ന്ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തുന്നത് നോര്‍ത്ത് അമേരിക്കയിലെ ക്നാനായ കാത്തോലിക് വിമന്‍സ് ഫോറം പ്രസിഡന്റ് (KCWFNA) ഡോ.ബീനാ പീറ്റര്‍ ഇണ്ടിക്കുഴിയാണ്.

തുടര്‍ന്ന് 2019 വര്‍ഷത്തില്‍ സ്വ സമുദായത്തില്‍ നിന്നും ജീവിത പങ്കാളിയെ സ്വീകരിച്ചു വിവാഹം എന്നകൂദാശയിലൂടെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച 15 നവദമ്പതികളെ അനുമോദിക്കുകയും പുതുതലമുറയ്ക്ക് മാതൃകയാകുംവിധം അവരെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.

അതിനുശേഷം കര്‍മ്മമണ്ഡലത്തിലും വിദ്യാഭ്യാസ രംഗത്തും മികവു പുലര്‍ത്തുന്ന ക്നാനായ വനിതകളെ ആദരിക്കും. യുകെ യിലെ വിവിധ യൂണിറ്റുകളിലെ വനിതാ അംഗങ്ങള്‍ ഒന്നുചേര്‍ന്ന് അവതരിപ്പിക്കുന്ന വെല്‍ക്കം ഡാന്‍സിനെ തുടര്‍ന്ന് വൈവിധ്യ മാര്‍ന്ന കലാ പരിപാടികള്‍ നടക്കും.

ഈ വാര്‍ഷികത്തിന്റെ വിജയത്തിനായി ടെസി ബെന്നി മാവേലില്‍ , ലീനുമോള്‍ ചാക്കോ, മോളമ്മ ചെറിയാന്‍ , മിനു തോമസ്, ജെസി ബൈജു, മിനി ബെന്നി എന്നീ കമ്മിറ്റി അംഗങ്ങള്‍ നേതുത്വം കൊടുക്കുന്നു. കലാപരിപാടികള്‍ ആസ്വദിക്കുവാനും വാര്‍ഷികാഘോഷം വന്‍ വിജയമാക്കി തീര്‍ക്കുവാനും ഏവരുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.



  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions