അസോസിയേഷന്‍

വിരാല്‍ സെന്റ് ജോസഫ് പള്ളിയും ഏപ്പുചേട്ടന്റെ വേദന കണ്ടു; ഇതുവരെ 3338 പൗണ്ട് ലഭിച്ചു; ചാരിറ്റി ചെവ്വാഴച വരെ തുടരും


ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടന്റെ കദനകഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോള്‍ അവരെ സഹായിക്കാന്‍ ഒട്ടേറെ നല്ലമനുഷ്യര്‍ മുന്‍പോട്ടു വന്നു. വിരാല്‍ സെന്റ് ജോസഫ് കത്തോലിക്ക പള്ളിയുടെ സഹായമായി 150 പൗണ്ടിന്റെ ചെക്ക് ലഭിച്ചു. വിരാല്‍ സെന്റ് ജോസഫ് കത്തോലിക്ക പള്ളിയുടെ വികാരി ഫാ ജോസ് അഞ്ചാനിയോടും ട്രസ്റ്റിമാരായ ജോര്‍ജ് ജോസഫ് ,റോയ് ജോസഫ് ജോഷി ജോസഫ് എന്നിവരോടും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നന്ദി അറിയിച്ചു.

ഏപ്പുചേട്ടനുവേണ്ടി വീടുപണിയാന്‍ നാട്ടുകാരും സജീവമായി രംഗത്തുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു പ്രവര്‍ത്തനം ഭംഗിയായി മുന്‍പോട്ടു പോകുന്നു. വിജയന്‍ കൂറ്റംതടത്തില്‍ തോമസ് പി ജെ. ,ബാബു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വീടുപണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അറിയുന്നത് .

ഇതുവരെ ഇടുക്കിചാരിറ്റിയ്ക്കു 3338 പൗണ്ട് കളക്ഷന്‍ ലഭിച്ചു കഴിഞ്ഞു ,ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു കളക്ഷന്‍ തുടരുന്നു

ഏപ്പുചേട്ടന്റെ വീട് പുതുക്കി പണിയാന്‍ മൂന്നരലക്ഷം രുപയെങ്കിലും വേണം എന്നാണ് സ്ഥലം സന്ദര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകരും മേസ്തിരിയും അറിയിച്ചിരിക്കുന്നത് . ഏറ്റവും വലിയ പ്രശ്നം പണിയുന്നതിനു വേണ്ടിയുള്ള സാധനങ്ങള്‍ തലച്ചുമട്ടിലെ വീട്ടില്‍ എത്തിക്കാന്‍ കഴിയു എന്നതാണ്. അതിനാണ് വലിയ ചെലവ് വേണ്ടിവരിക ഇതിലേക്കായി ,നാട്ടുകാര്‍ വളരെ നന്നായി സഹായിക്കുന്നുണ്ട് അതൊരു വലിയ ആശ്വാസമാണ്

കന്യകസ്ത്രീകളായ ഇവരുടെ മക്കള്‍ മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ വന്നാല്‍ അവര്‍ക്കു സുരക്ഷിതമായി വാതിലടച്ചു കിടക്കാന്‍ ക്രിസ്തുമസിന് മുന്‍പ് ഒരു വീട് നിര്‍മ്മിച്ചു നല്‍കാനുള്ള ലക്ഷ്യത്തിനായാണ് പരിശ്രമിക്കുന്നത്.

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്‌റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട് സാപ്പു വഴിയോ അയച്ചു തരുന്നതാണ്. സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS.

'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'',

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions