ബിസിനസ്‌

പൗണ്ട് റോക്കറ്റ് പോലെ കുതിയ്ക്കുന്നു; ഡോളറിനും യൂറോയ്ക്കുമെതിരെ റെക്കോഡ്

തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി ടോറി പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ പൗണ്ട് റോക്കറ്റ് പോലെ കുതിയ്ക്കുന്നു. പ്രധാന കറന്‍സികള്‍ക്കെതിരെയെല്ലാം രണ്ടുപോയിന്റിലധികം കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. യൂറോക്കും ഡോളറിനുമെതിരെ റെക്കോഡ് ഭേദിച്ചാണ് മുന്നേറ്റം. പൗണ്ട് രൂപയ്‌ക്കെതിരെയും രണ്ടു പോയിന്റിന്റെ നേട്ടം കൈവരിച്ചു.

ടോറി പാര്‍ട്ടി ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നുമുള്ള റിപ്പോര്‍ട്ടാണ് യൂറോക്കും ഡോളറിനുമെതിരെ പൗണ്ടിന് മികച്ച നില നേടിക്കൊടുത്തത് . യൂറോയ്ക്കെതിരേ 1.205ല്‍ എത്തി. രണ്ടര മാസം മുമ്പ് വെറും 1.9 ലും താഴെ പോയിരുന്നു മൂല്യം. ഡോളറിനെതിരെ സമീപകാലത്തെ ഏറ്റവും മികച്ച നിലയിലെത്തി പൗണ്ട് 1.347 എന്ന അപ്രതീക്ഷിത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രൂപയ്‌ക്കെതിരെ 95.12 ആണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭൂരിപക്ഷ സര്‍ക്കാര്‍ ഉറപ്പാകുന്നതോടെ പൗണ്ട് മൂല്യം ഇനിയും കയറുമെന്നാണ് പ്രതീക്ഷ.

ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബോറിസ് വീണ്ടും അധികാരത്തിലെത്തുമെന്ന ഉറച്ച പ്രതീക്ഷയാണ് വിദേശ നിക്ഷേപകര്‍ക്കുള്ളത്. സര്‍വേകളിളെല്ലാം ലീഡ് ടോറികള്‍ക്കായിരുന്നു. നോ ഡീല്‍ ബ്രക്സിറ്റ് ഭീതി ആയിരുന്നു ഒന്നര മാസം മുമ്പ് വരെ പൗണ്ടിന്റെ ഇടിവിനു പ്രധാന കാരണം. എന്നാല്‍ ഡീലോടുകൂടിയുള്ള ബ്രക്സിറ്റ് ഉണ്ടാവും എന്നതും ഡിസംബര്‍12 ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സര്‍ക്കാര്‍ വരുമെന്ന പ്രതീക്ഷയും സമ്പദ്‌വ്യവസ്ഥയ്ക്കു ഉണര്‍വേകി. ഇതിന്റെ ഭാഗമായാണ് പൗണ്ട് തുടരെ കരുത്തു നേടുന്നത്.

ബ്രക്‌സിറ്റ് വിഷയത്തില്‍ ഏറ്റുമുട്ടല്‍ ഒഴിവായതും വിദേശ നിക്ഷേപകരുടെ ഭീതിയൊഴിഞ്ഞതും ബ്രക്സിറ്റിനു ശേഷമുള്ള രാഷ്ട്രീയ സ്ഥിരതാ പ്രതീക്ഷയുമാണ് സമ്പദ്‌വ്യവസ്ഥയ്ക്കു ഉണര്‍വേകുന്നത്. കാലാവധി തികയ്ക്കാതെ രണ്ടാമതും തിരഞ്ഞെടുപ്പ് വേണ്ടിവന്നത് തിരിച്ചടിയാണെങ്കിലും ബ്രക്‌സിറ്റ് ഇനി ഒരു കീറാമുട്ടിയാവില്ല എന്ന പ്രതീക്ഷയാണ് ബിസിനസ് ലോകത്തിനുള്ളത്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അവസാന വട്ട ബ്രക്‌സിറ്റ് ഡീലിനായുള്ള ഇടപെടലുകളും യൂറോപ്യന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും പൗണ്ടിന് അനുകൂല സാഹചര്യം ഒരുക്കി. പൗണ്ടിന് വലിയ വീഴ്ച ഉണ്ടാകുമെന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന യുകെയിലെ പ്രവാസികള്‍ക്ക് ഇപ്പോഴത്തെ നേട്ടം സന്തോഷം നല്‍കുന്നു.

ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions