അസോസിയേഷന്‍

കണ്ണിനും കാതിനും കുളിര്‍മയായി കരോള്‍ സന്ധ്യ ജോയ് ടു ദി വേള്‍ഡ് നാളെ ബര്‍മിംഗ്ഹാമില്‍

ബര്‍മിംഗ്ഹാം: യുകെ മലയാളികള്‍ക്കായി ഗര്‍ഷോം ടിവിയും അസാഫിയന്‍സും സംയുക്തമായി നടത്തിവരുന്ന ഓള്‍ യുകെ ക്രിസ്മസ് കരോള്‍ മത്സരത്തിന്റെ മൂന്നാം സീസണ്‍ നാളെ (ശനിയാഴ്ച) ബര്‍മിംഗ്ഹാമില്‍ വച്ചു നടക്കും. യുകെ ക്രോസ് കള്‍ച്ചര്‍ മിനിസ്ട്രിസ് ഡയറക്ടര്‍ ഡോ. ജോ കുര്യന്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടോമി എടാട്ട്, ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് ടൌണ്‍ മേയര്‍ ടോം ആദിത്യ, എന്നിവര്‍ വിശിഷ്ടാഥികളായിരിക്കും. ബര്‍മിംഗ്ഹാം ബാര്‍ട്‌ലി ഗ്രീന്‍ കിംഗ് എഡ്വേഡ് സിക്‌സ് ഫൈവ് വെയ്സ് ഗ്രാമര്‍ സ്‌കൂളില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ സംഘടിപ്പിക്കുന്ന കരോള്‍ ഗാന മത്സരത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനഞ്ചു ഗായകസംഘങ്ങള്‍ മത്സരിക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് നിറം പകരാന്‍ ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ ലണ്ടന്‍ അസാഫിയന്‍സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോയും നടക്കും.

നീണ്ട പരിശീലനത്തിനു ശേഷം എത്തുന്ന ഗായകസംഘങ്ങള്‍ അത്യന്തം വാശിയോടെ മത്സരത്തെ സമീപിക്കുമ്പോള്‍ വിജയികളാകുന്നര്‍ക്ക് ഒന്നാം സമ്മാനമായി അലൈഡ് മോര്‍ട്‌ഗേജ് സര്‍വീസസ് നല്‍കുന്ന 1000 പൗണ്ടും, ഗര്‍ഷോം ടിവി നല്‍കുന്ന ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി ലോ ആന്‍ഡ് ലോയേഴ്‌സ് സോളിസിറ്റര്‍സ് നല്‍കുന്ന 500 പൗണ്ടും ലണ്ടന്‍ അസാഫിയന്‍സ് നല്‍കുന്ന ട്രോഫിയും , മൂന്നാം സമ്മാനമായി പ്രൈം മെഡിടെക് നല്‍കുന്ന 250 പൗണ്ടും ട്രോഫിയും ലഭിക്കും. നാലും അഞ്ചും സ്ഥാനങ്ങളിലെത്തുന്ന ക്വയര്‍ ഗ്രൂപ്പിന് ട്രോഫികള്‍ സമ്മാനിക്കും

ജോയ് ടു ദി വേള്‍ഡ് ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ബര്‍മിംഗ്ഹാം കിംഗ് എഡ്വേഡ് ഗ്രാമര്‍ സ്‌കൂളിലാണ് സംഘടിപ്പിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളുമുള്ള ഈ വേദി ആയിരത്തിലധികം പേരെ ഉള്‍ക്കൊള്ളും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അന്നേദിവസം ഉച്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്ന രുചികരമായ ഭക്ഷണ കൗണ്ടറുകള്‍, കേക്ക് സ്റ്റാളുകള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

ജാതിമത ഭേദമന്യേ യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജോയ് ടു ദി വേള്‍ഡ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോഷി സിറിയക് അറിയിച്ചു.

പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്: King Edward VI Five Ways School, Scotland Ln, Birmingham B32 4BT

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions