അസോസിയേഷന്‍

വ്യക്തിചിത്രങ്ങള്‍ എന്ന പുസ്തക പരമ്പരയുമായി ലണ്ടന്‍ മലയാള സാഹിത്യവേദി

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ദശാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികളില്‍ രണ്ടാമതായി യുകെയിലെ കലാസാംസ്കാരിക സാഹിത്യ രംഗത്ത് സുപരിചിതരായവരെ പരിചയപ്പെടുത്തുന്ന "വ്യക്തിചിത്രങ്ങള്‍ 'എന്ന പുസ്തക പരമ്പരക്ക് തുടക്കം കുറിക്കുന്നു. യുകെയില്‍ നൂറു കണക്കിന് വ്യക്തികള്‍ നമ്മുടെ സമൂഹത്തിന് പല രീതിയില്‍ സംഭാവനകള്‍ നല്‍കി വരുന്നു. ജോലിയോടൊപ്പം സാമൂഹ്യപ്രവര്‍ത്തനത്തിലും കലാസാഹിത്യരംഗത്തും വളരെ സജീവമായി ഇടപെടുന്ന ഇവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഭാവിതലമുറയും അറിയണം എന്ന ലക്ഷ്യത്തോടെയാണ് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്‌ളിക്കേഷന്‍ " വ്യക്തിചിത്രങ്ങള്‍ " പ്രസിദ്ധീകരിക്കുന്നത്.

വളരെ സങ്കീര്‍ണമായ ഈ പ്രവര്‍ത്തനത്തില്‍ വായനക്കാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. വ്യക്‌തിചിത്രങ്ങളുടെ പ്രഥമ ഭാഗം 2020 ല്‍ സംഘടിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ " വര്‍ണ്ണനിലാവ് 2020 " ല്‍ പ്രകാശനം ചെയ്യുന്നതായിരിക്കും.

ഈ പ്രസിദ്ധീകരണത്തിന്റെ ജനറല്‍ എഡിറ്റര്‍ മലയാളത്തിലെ പ്രമുഖ സാഹിത്യകാരനും ഡിസി ബുക്സിന്റെ ജനറല്‍ മനേജര്‍ ആയി ഇരുപത് വര്‍ഷം പ്രവര്‍ത്തിച്ച കിളിരൂര്‍ രാധാകൃഷണനും എഡിറ്റര്‍ ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കോ-ഓര്‍ഡിനേറ്ററും ജ്വാല ഇ മാഗസിന്‍, മലയാളം വായന പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററും ആയ റജി നന്തികാട്ടും ആണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക് ലണ്ടന്‍ മലയാള സാഹിത്യവേദി കോ-ഓര്‍ഡിനേറ്ററും പത്താം വാര്‍ഷീക ആഘോഷങ്ങളുടെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും ആയ സി. എ. ജോസഫ് ( 07846747602 ), ലണ്ടന്‍ മലയാള സാഹിത്യവേദി കോ-ഓര്‍ഡിനേറ്ററും
സാഹിത്യകാരിയുമായ സിസിലി ജോര്‍ജ്ജ് ( 07484862471 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions