അസോസിയേഷന്‍

യുകെകെസിഎ ബര്‍മിംഗ്ഹാം യൂണിറ്റിനെ നയിക്കാന്‍ പുതിയ സാരഥികള്‍

യുകെകെസിഎ യുടെ ഏറ്റവും വലിയ യൂണിറ്റാണ് ബര്‍മിംഗ്ഹാം. യുകെകെസിഎയുടെ തലപ്പത്തു വരാറുള്ള പലരും ബര്‍മിംഗ്ഹാം യൂണിറ്റിന്റെ സംഭാവനകളാണ്. സംഘടനാ തലത്തില്‍ മികവ് തെളിയിച്ചവരാണ് എന്നും ബര്‍മിംഗ്ഹാം യൂണിറ്റിന്റെ നേതൃത്വത്തിലേക്ക് വരാറുള്ളത്. യൂണിറ്റിന്റെ 2020-21 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞടുപ്പ് പ്രക്രിയകള്‍ കഴിഞ്ഞ ദിവസം യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററില്‍ നടന്നു.

യൂണിറ്റ് പ്രസിഡന്റ് ജയ് തോമസ് കുരീക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ മുന്‍ യുകെകെസിഎ ജനറല്‍ സെക്രട്ടറി ആയിരുന്ന എബി ജോസഫ് നേടുവാമ്പുഴയെ യൂണിറ്റ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. മൈക്കയുടെ ട്രഷറര്‍ ആയി നിലവില്‍ പ്രവര്‍ത്തിക്കുന്ന സിനു മുപ്രാപ്പള്ളില്‍ ആണ് സെക്രട്ടറി.

ബര്‍മിംഗ്ഹാം യൂണിറ്റിന്റെ മുന്‍ പ്രസിഡന്റ് ആയിരുന്ന ജിജി വരിക്കാശ്ശേരിയെ ട്രഷറര്‍ ആയി തിരഞ്ഞെടുത്തു. യുകെകെസിഎ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള ബര്‍മിംഗ്ഹാം യൂണിറ്റിന്റെ സ്ഥാനാര്‍ഥി ആണ് ജിജി വരിക്കാശ്ശേരി. യൂണിറ്റിന്റെ വൈസ് പ്രസിഡന്റായി സിറിയക് ചാക്കോ ചാഴികാട്ടിനെയും, ജോയിന്റ് സെക്രട്ടറി ആയി വിന്നി മാത്യു പുളിക്കത്തൊട്ടിയിലിനെയും, ജോയിന്റ് ട്രഷറര്‍ ആയി ബാബു ആലപ്പാട്ടിനെയും തിരഞ്ഞെടുത്തു.

അജേഷ് തോമസ് കടുതോടി മിഡ് ലാന്‍ഡ്സ് റീജിയന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനത്തേക്കും ബിന്ദു സൂസന്‍ കടവിലിനെ യൂണിറ്റിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയും പൊതുയോഗം തിരഞ്ഞെടുത്തു. ക്നാനായ കാത്തോലിക് വിമന്‍സ് ഫോറം പ്രതിനിധികളായി തുഷാര അഭിലാഷ് മൈലപ്പറമ്പിലിനെയും ഷൈനി ജോസ് നടുവീട്ടിലിനെയും തെരഞ്ഞെടുത്തു.

2018-19 വര്‍ഷങ്ങളിലെ പ്രസിഡന്റ് ആയിരുന്ന ജയ് തോമസ് കുരീക്കാട്ടിലും സെക്രട്ടറി ആയിരുന്ന തോമസ് പാലകനും പുതിയ കമ്മറ്റിയുടെ അഡൈ്വസേര്‍സ് ആയി തുടരും.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions