അസോസിയേഷന്‍

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 മത്സരങ്ങള്‍ 18 ന് ബര്‍മിംഗ്ഹാമില്‍ തുടങ്ങും

യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തില്‍ , മാഗ്‌നവിഷന്‍ ടി വി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ 'യുക്മ - മാഗ്‌നവിഷന്‍ ടി വി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ " ഓഡിഷന്‍ വിജയകരമായി സമാപിച്ചു. ഇംഗ്ലണ്ടില്‍ നിന്നും സ്കോട്ട്ലന്‍ഡില്‍ നിന്നും റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ നിന്നുമായി അന്‍പതോളം അപേക്ഷകരാണ് ഓഡിഷനില്‍ മാറ്റുരച്ചത്.

യുക്മ സ്റ്റാര്‍സിംഗറിന്റെ ആദ്യ മൂന്ന് സീസണുകളില്‍ നിന്നും വ്യത്യസ്തമായി, എട്ട് വയസ്സിനും പതിനാറ് വയസ്സിനും മധ്യേയുള്ള പുതുതലമുറക്ക് വേണ്ടിയാണ് സീസണ്‍ 4 വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സംഗീതാഭിരുചിയുള്ള നിരവധി കുട്ടികളാണ് ഓഡിഷനിലേക്ക് എത്തിച്ചേര്‍ന്നത്. കൃത്യമായ വിശകലനത്തിനും വിലയിരുത്തലിനും ശേഷം ഇരുപത്തി അഞ്ച് കുരുന്ന് ഗായകരാണ് ആദ്യ റൗണ്ട് മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടിയിരിക്കുന്നതെന്ന് സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെബാസ്ററ്യന്‍ മുത്തുപാറകുന്നേല്‍ അറിയിച്ചു.

ജൂലൈ മാസം ആദ്യ വാരംകൊണ്ട് പൂര്‍ത്തിയാകുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഓഡിഷന്‍ മുതല്‍ എല്ലാ ഗാനങ്ങളും മാഗ്‌നവിഷന്‍ ടി വി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. യുക്മയുടെ കലാ - സാംസ്ക്കാരിക വിഭാഗമായ യുക്മ സാംസ്ക്കാരികവേദിയുടെ മേല്‍നോട്ടത്തിലായിരിക്കും സീസണ്‍ 4 ജൂണിയര്‍ അണിയിച്ചൊരുക്കുന്നത്.

2014 ല്‍ ആയിരുന്നു യു കെ മലയാളികള്‍ക്കിടയിലെ ആദ്യ മ്യൂസിക്കല്‍ റിയാലിറ്റി ഷോ യുക്മ അവതരിപ്പിച്ചത്. ആദ്യ സ്റ്റാര്‍ സിംഗര്‍ പരമ്പരക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന ഗ്രാന്‍ഡ്‌ഫിനാലെ പദ്മശ്രീ കെ എസ് ചിത്ര പ്രധാന വിധികര്‍ത്താവായി പങ്കെടുത്തു . 2016 നടന്ന യുക്മ സ്റ്റാര്‍സിംഗറിന്റെ രണ്ടാം പരമ്പര ആയിരുന്നു ഏറെ ശ്രദ്ധേയമായത്. നടനും നര്‍ത്തകനുമായ വിനീത് ഉദ്ഘാടനം ചെയ്ത രണ്ടാം പരമ്പരയുടെ ഗ്രാന്‍ഡ്‌ഫിനാലെയില്‍ മുഖ്യാതിഥി ആയെത്തിയത് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ആയിരുന്നു.

ഏറെ പുതുമകളുമായി എത്തിയ മൂന്നാം സംഗീത പരമ്പരയിലേക്ക് റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടില്‍ നിന്നും സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ കൂടി എത്തിയപ്പോള്‍ , യുക്മ സ്റ്റാര്‍ സിംഗര്‍ യൂറോപ്യന്‍ പ്രവാസി മലയാളികളുടെ സംഗീത യാത്രയായി മാറി. തന്റെ സിനിമാ സംഗീത ജിവിതത്തിന്റെ മുപ്പത്തിഅഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ എത്തിയ മലയാളികളുടെ സ്വന്തം ജി വേണുഗോപാല്‍ ഗ്രാന്‍ഡ്‌ഫിനാലെ വേദിയെ ധന്യമാക്കി.

പ്രവാസി മലയാളി സമൂഹത്തിലെ ഗായകര്‍ക്ക് കേരളത്തില്‍ ആയിരിക്കുമ്പോള്‍ ലഭിക്കുന്നതിന് തുല്യമായ അവതരണത്തിനും പ്രകടനത്തിനും അവസരമൊരുക്കുന്നു എന്നത് തന്നെയാണ് യുക്മ സ്റ്റാര്‍ സിംഗറിന്റെ ഏറ്റവും വലിയ സവിശേഷത. ജനുവരി 18 ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ വൂള്‍വര്‍ഹാംപ്ടണിലെ യു കെ കെ സി എ ആസ്ഥാനമന്ദിരത്തില്‍ വച്ച് നടക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങളിലേക്ക് യോഗ്യത നേടിയ കുരുന്നു ഗായക പ്രതിഭകളും രക്ഷിതാക്കളും തീവ്രമായ തയ്യാറെടുപ്പുകളിലാണ്. യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ ആദ്യ റൗണ്ട് മത്സരങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ നിര്‍വാഹക സമിതിയും, യുക്മ സാംസ്ക്കാരികസമിതി നേതൃത്വവും മാഗ്‌നവിഷന്‍ ടി വി ഡയറക്റ്റര്‍ ബോര്‍ഡും അറിയിച്ചു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions