അസോസിയേഷന്‍

പൗരത്വഭേദഗതി നിയമത്തിനെതിരെ ബര്‍മിംഗ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ നാളെ പ്രതിഷേധം


1938 മുതല്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന, ഇന്ത്യന്‍ വംശജരുടെ ആദ്യകാല കൂട്ടായ്മയായിട്ടുള്ള ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാളെ 2 മണിക്ക് ബര്‍മിംഗ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു.

ഭരണഘടനാവിരുദ്ധവും, അങ്ങേയറ്റം വിവേചനപരവുമായ നിയമമാണ് മോഡി -അമിത് ഷാ കൂട്ടുകെട്ട് ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യ സംസ്‌കാരവും തച്ചു തകര്‍ത്തു കൊണ്ട് ഇന്ത്യാ രാജ്യത്തെ ഇല്ലാതാക്കാനും, പകരം ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും നടത്തുന്ന ഇത്തരം നീചമായ നടപടികള്‍ക്കെതിരെ, സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് ഇന്ത്യയിലുടനീളം നടന്നു വരുന്നത്. ജെ എന്‍ യു ,ജാമിയ മില്ലിയ,അലിഗഡ്, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി തുടങ്ങി രാജ്യത്തെ സുപ്രധാന സര്‍വകലാശാല വിദ്യാര്‍ത്ഥികളും, യുവജനങ്ങളും, മറ്റ് ബഹുജനങ്ങളും നടത്തുന്ന ജനാതിപത്യ സമരങ്ങളെ അടിച്ചമര്‍ത്താനാണ് മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പോലീസും സംഘപരിവാര്‍ ഗുണ്ടകളും വിദ്യാര്‍ത്ഥികള്‍ക്ക് മേലെ നടത്തുന്ന കിരാത നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ടും, ഇന്ത്യന്‍ ബഹുജനതയോട് ഐക്യപ്പെട്ടുകൊണ്ടും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസ്സോസിയേഷന്‍ നടത്തുന്ന പ്രതിഷേധ പരിപാടിക്ക് ബ്രിട്ടനിലെ മലയാളി സാംസ്‌കാരിക സംഘടനകളായ ചേതനയും സമീക്ഷയും ക്രാന്തിയും ഒപ്പം പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസ്സോസിയേഷനും പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ട് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. വര്‍ഷങ്ങളായി ഇന്ത്യയില്‍ ജീവിക്കുന്ന, ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യക്കാരോട്, പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അവരുടെ ആത്മാഭിമാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഈ പ്രതിഷേധ കൂട്ടായ്മയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും,ജാതി മത ഭേതമന്യേ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും സംഘടനാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions