അസോസിയേഷന്‍

ഷെറില്‍ മരിയയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ ഇതുവരെ ലഭിച്ചത് 1479 പൗണ്ട് മാത്രം


സ്‌കോട്ട്‌ലണ്ടിലെ ഗ്ലാസ്ഗോയില്‍ പ്രസവത്തെ തുടര്‍ന്ന് രോഗ ബാധിതയായി മരിച്ച ഷെറില്‍ മരിയ എന്ന യുവതിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ആരംഭിച്ച അപ്പീലില്‍ ഇതുവരെ ലഭിച്ചത് 1479 പൗണ്ട് മാത്രമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. അതിനാല്‍ കൂടുതല്‍ സഹായം ആവശ്യമാണെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അറിയിച്ചു.

മരിയയുടെ ഭര്‍ത്താവ് മാര്‍ക്ക് ദാസ് യുകെയില്‍ ഉള്ളതുകൊണ്ടാണ് തങ്ങളുടെ അക്കൗണ്ടില്‍ പിരിക്കാതെ ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ പിരിക്കുന്നത് എന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രായമായ അമ്മയുടെയും ഭര്‍ത്താവിന്റെയും ആഗ്രഹം നാട്ടില്‍ കൊണ്ടുപോയി മരിയയുടെ സംസ്‌ക്കാരം നടത്തണമെന്നാണ്. അതിനാല്‍ സുമനസുകളുടെ സഹായം ആവശ്യമാണ്.

കഴിഞ്ഞ നാലുവര്‍ഷനായി ഭര്‍ത്താവ് മാര്‍ക്ക് ദാസ്, ഭാര്യ ഷെറില്‍ മരിയയും സ്‌കോട്‌ലന്‍ഡില്‍ മലയാളിയായ ജോര്‍ജ് ജോസഫ് നടത്തുന്ന ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. വളരെ പെട്ടെന്നാണ് പ്രസവത്തിനു ശേഷം മാറാരോഗം മരിയയെ കിഴ്‌പ്പെടുത്തി മരണം ജീവന്‍ കവര്‍ന്നെടുത്ത് ,മരിയയുടെ അമ്മയും ഭര്‍ത്താവും ഒത്തു ഈ മാസം നാട്ടില്‍പോകുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തു ഇരിക്കുന്ന സമയത്താണ് ഈ ദുരന്തം ആ കുടുംബത്തെ പിടികൂടിയത്. ഒരു ഹോട്ടലിലെ ജീവനക്കാര്‍ എന്ന നിലയില്‍ പെട്ടന്ന് ബോഡി നാട്ടില്‍കൊണ്ടുപോകാനുള്ള പണം അവരുടെ കൈയിലില്ല .

ഇവര്‍ അംഗങ്ങളായ സ്‌കോട്ട്‌ലാന്ഡിലെ inverness ഹാന്‍ഡ്‌ലി സ്ട്രീറ്റ് പള്ളിയിലെ ഫാദര്‍ ജെയിംസ് വെല്‍ ഇവരെ സഹായിക്കാന്‍ രംഗത്തുണ്ട് വളരെ കുറച്ചു ഇന്ത്യന്‍ കുടുംബംങ്ങള്‍ മാത്രമാണ് ഈ പ്രദേശത്തുള്ളത്.

ഇവരെ ഇപ്പോള്‍ സഹായിക്കാന്‍ മുന്‍കൈയെടുക്കുന്നതു അവിടെയുള്ള ജോര്‍ജ് ജോസഫ്, ലിനി ജോസി എന്നിവരാണ്. ഷെറില്‍ മരിയയുടെ ഭര്‍ത്താവും ,അമ്മയും കുട്ടിയും ,എടുത്ത ടിക്കറ്റ് ക്യന്‍സില്‍ ആകാതിരിക്കാന്‍ നാട്ടില്‍ പോയിരുന്ന ഭര്‍ത്താവു തിരിച്ചുവന്നു ഇനി ഗ്ലാസ്‌ക്കോയിലുള്ള ഗോള്‍ഡന്‍ ജൂബിലില്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മരിയയുടെ മൃതദേഹം നിയമ നടപിടികള്‍ പൂര്‍ത്തിയാക്കി സ്വന്തം നാടായ ഗോവയില്‍ കൊണ്ടുപോയി സംസ്‌കരിക്കുന്നതിനു സഹായങ്ങള്‍ കൂടിയേ കഴിയു .
ഷെറില്‍ മരിയയുടെ ഭര്‍ത്താവു മാര്‍ക്ക് ദാസിന്റെ അക്കൗണ്ടില്‍ നിങ്ങളുടെ സഹായങ്ങള്‍ നല്‍കുക .
Name ,, Mark Das

Account Number 90110906

Sort Code 40.22.66.

Bank HSBC

ഇവരെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സമീപിച്ചത് ജോര്‍ജ് ജോസഫ് ലിന്‍സി ജോസി എന്നിവരാണ് അവരുടെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു


ജോര്‍ജിന്റെ ഫോണ്‍ നമ്പര്‍ 07878283466

ലിന്‍സി ജോസി ഫോണ്‍ നമ്പര്‍ 07789672806

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions