അസോസിയേഷന്‍

യു ബി സി ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ ഓള്‍ യൂ കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 14ന്

സ്‌കോട്‌ലന്‍ഡിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബ് ആയ യു ബി സി ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ ഓള്‍ യൂ കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 14 ശനിയാഴ്ച യൂ ബി സി യുടെ ഹോം ഗ്രൗണ്ടായ ഡങ്കന്‍രിഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. യു കെ യിലെ മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ ഇതില്‍ മാറ്റുരക്കുന്നതിനായി യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അനേകം ടീമുകള്‍ എല്ലാ വര്‍ഷവും ഗ്ലാസ്‌ഗോയില്‍ എത്തി ചേരാറുണ്ട്. ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.

യു ബി സി ഗ്ലാസ്‌ഗോയുടെ ഹോം ഗ്രൌണ്ടായ ഡന്കാന്‍ റിഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്. രാവിലെ 10 മണി മുതല്‍ വയ്കുന്നേരം 6 മണി വരെ ആയിരിക്കും മത്സരങ്ങള്‍ . വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് അടക്കം നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

മത്സരാര്‍ത്ഥികള്‍ മാര്‍ച്ച് ഒന്നിന് മുന്‍പായി പേര് രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എല്ലാ വര്‍ഷവും യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യം കാണിക്കുന്നതിനാല്‍ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ആദ്യം രെജിസ്റ്റര്‍ ചെയ്യുന്ന 30 ടീമുകളെ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ എന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക .


ജോ സെബാസ്റ്റ്യന്‍ - 07882 435921

പ്രവീണ്‍ - 07799 260515

ടോണി - 07597 122836

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions