ബ്രക്സിറ്റ് നടന്നതോടെ പൗണ്ട് വീണ്ടും കരുത്തു നേടി. എക്സിറ്റ് പോളിനെ തുടര്‍ന്ന് റോക്കറ്റ് പോലെ കുതിച്ച പൗണ്ട് പിന്നീട് വീണിരുന്നു. ഡോളറിനും രൂപയ്ക്കും എതിരെ മൂന്നു പോയിന്റും യൂറോയ്ക്കെതിരെ നാല് പോയിന്റും ആണ് ഇടിഞ്ഞത്. ഇതില്‍ നിന്ന് കരകയറുന്നതാണ് ഇപ്പോള്‍ കാണുന്നത്. യൂറോയ്ക്കെതിരേ 1.19ല്‍ എത്തി. അതുപോലെ ഡോളറിനെതിരെ 1.32 ലും എത്തി. രൂപക്കെതിരെ 94.45 ലെത്തി.
വ്യാപാര കരാറില്‍ യുകെ കടുംപിടുത്തം നടത്തുമോ എന്നതാണ് ഇനിയുള്ള വിഷയം. രാഷ്ട്രീയ സ്ഥിരതാ പ്രതീക്ഷ സമ്പദ്‌വ്യവസ്ഥയ്ക്കു ഉണര്‍വേകുമെങ്കിലും ധൃതിപിടിച്ചുള്ള ബ്രക്‌സിറ്റ് യൂണിയന്‍ ഏത് വിധത്തില്‍ കാണുമെന്നാണ് അറിയേണ്ടത്.
2020 ഡിസംബര്‍ വരെ മാത്രമാകും സ്വതന്ത്ര യാത്രയും, ഇയു നിയമങ്ങളും പ്രാബല്യത്തില്‍ ഉണ്ടാവുക. ഉടനെ ആരംഭിക്കുന്ന വ്യാപാര ചര്‍ച്ചകളില്‍ നിലപാട് മയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന ശക്തമായ സന്ദേശമാണ് പ്രധാനമന്ത്രി ബ്രസല്‍സിന് നല്‍കുന്നത്. കാനഡ സ്റ്റൈല്‍ ഫ്രീ ട്രേഡ് എഗ്രിമെന്റിനാണ് പ്രധാനമന്ത്രി ശ്രമിക്കുക. അതോടെ വ്യാപാര ചര്‍ച്ചകളിലെ ഫലങ്ങള്‍ വീറ്റോ ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിന് നഷ്ടമാകും.
യൂറോപ്പുമായുള്ള 45 വര്‍ഷത്തെ സര്‍വ മേഖലയിലുമുള്ള സങ്കീര്‍ണ ബന്ധം മുറിച്ചു മാറ്റാന്‍ സമയമേറെ വേണ്ടിവരും. വ്യാപാരം, സാമ്പത്തികം, കുടിയേറ്റം, സുരക്ഷ, ഇന്റലിജന്‍സ്, നിര്‍മാണം, വ്യോമ ഗതാഗതം, മത്സ്യബന്ധനം, മരുന്നുകള്‍, പേറ്റന്റ്, വിവരം പങ്കുവെക്കല്‍ തുടങ്ങി ഒട്ടേറെ മേഖലകളിലാണ് ബ്രിട്ടന്‍ യൂണിയനുമായി സഹകരിക്കുന്നത്. ഇതിന് ഒരുവര്‍ഷമെങ്കിലും വേണ്ടിവരും. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 2020 ഡിസംബറിന് മുമ്പ് ബ്രക്‌സിറ്റ് പൂര്‍ത്തിയാക്കുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്. അതാണിപ്പോള്‍ സംഭവിച്ചത്.
ബ്രിട്ടന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുന്നതിന്റെ സ്മരണയില്‍ പുറത്തിറക്കിയ ബ്രക്സിറ്റ് നാണയത്തിന്റെ വില്പന ആരംഭിച്ചു. ആയിരങ്ങളാണ് റോയല്‍ മിന്റ് വെബ് സൈറ്റില്‍ ഇതിനായി ക്യൂ നില്‍ക്കുന്നത്. 50 പെന്‍സ് നാണത്തിന്റെ വില 945 പൗണ്ട് വരെയാണ്. ഗോള്‍ഡ് പ്രൂഫ് കൊയിനാണ് ഏറ്റവും കൂടിയ വില. സില്‍വര്‍ പ്രൂഫ് കൊയിന്‍ 60 പൗണ്ടിനും അണ്‍ സര്‍ക്കുലേറ്റഡ് കുപ്രോ- നിക്കല്‍ കൊയിന്‍ 10 പൗണ്ടിന് ലഭിക്കും. വെബ്സൈറ്റിലേയ്ക്ക് എന്‍ട്രി ലഭിക്കുന്നതിന് വെയിറ്റിംഗ് ആണ് കാണിക്കുന്നത്. 30 ലക്ഷം നാണയങ്ങളാണ് പുറത്തിറക്കുന്നത്. 'എല്ലാ രാജ്യങ്ങളോടും സമാധാനം, പുരോഗതി, സൗഹൃദം' എന്ന് ആലേഖനം ചെയ്ത നാണയങ്ങളാണ് ഇറങ്ങുക.