അസോസിയേഷന്‍

ബിസിഎന്‍ ക്‌നാനായ കാത്തോലിക് അസോസിയേഷന് പുതിയ നേതൃത്വം


ബി സി എന്‍ ക്‌നാനായ കാത്തോലിക് അസോസിയേഷന്റെ 2020 -21 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കാര്‍ഡിഫിലെ ഫിലിപ്പ് ജോസഫും സെക്രട്ടറിയായി ന്യൂപോര്‍ട്ടിലെ റ്റിജോ ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തന ഉത്ഘാടനം ഇന്ന് (ശനിയാഴ്ച) 10.30 ന് ന്യൂപോര്‍ട്ടിലെ നാഷ് വില്ലേജ് ഹോളില്‍ വച്ചു നടക്കുന്നതാണ്. വെയില്‍സിലെ ബ്രിന്‍മാവര്‍, കാര്‍ഡിഫ് , ന്യൂപോര്‍ട്ട് എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന 51 കുടുംബാംഗങ്ങളുള്ള ബി സി എന്‍ ക്‌നാനായ കത്തോലിക് അസോസിയേഷന്‍ യുകെകെസിഎയില്‍ അംഗമായതിന്റെ പത്താമത് വാര്‍ഷികവും കൂടി അന്നേ ദിവസം ആഘോഷിക്കുന്നതാണ്.

ഈ ആഘോഷദിനത്തിലേക്ക് എല്ലാ അംഗങ്ങളെയും പ്രത്യേകം ക്ഷണിച്ചിരിക്കുന്നതായി പ്രസിഡണ്ട് ഫിലിപ്പ് ജോസഫ് അറിയിച്ചു. അസോസിയേഷന്റെ മറ്റു ഭാരവാഹികള്‍ ട്രെഷറര്‍ റെജി അബ്രാഹം, വൈസ് പ്രസിഡന്റ് ബിജു ജോസഫ്, ജോയിന്റ് സെക്രട്ടറി പ്രീതി റോജി, ജോയിന്റ് ട്രഷറര്‍ ജോസ് കാച്ചപ്പിള്ളി, കെ സി വൈ എല്‍ ഡയറക്ടര്‍ ബിന്ധു റെജി, വനിത ഫോറം ഷൈനി മനു, സ്മിത ജോസ് എന്നിവരാണ്.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions