ബിസിനസ്‌

പൗണ്ട് 30 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയില്‍ ; പ്രവാസികള്‍ക്ക് തിരിച്ചടി


അപ്രതീക്ഷിതമായി എത്തിയ കൊറോണ എന്ന മഹാമാരി പൗണ്ടിന്റെ നില അപകടത്തിലാക്കി. ഡോളറിനും യൂറോയ്ക്കും എതിരെ 30 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഒരു ദിവസം 5 ശതമാനത്തിന്റെ ഇടിവ്. ഡോളറിനെതിരെ 1.149 ഉം യൂറോക്കെതിരെ 1.054 ആണ് നില. രൂപയ്‌ക്കെതിരെ 86.20 എന്ന നിലയിലാണ്. മറ്റു കറന്‍സികളുടെ ഇടിവുമായി തട്ടിച്ചു നോക്കിയാല്‍ രൂപയ്‌ക്കെതിരെ വലിയ തകര്‍ച്ച ഉണ്ടായില്ല.

കൊറോണ സാമ്പത്തിക, ബിസിനസ് ലോകത്തുണ്ടാക്കിയ ആശങ്കയും തിരിച്ചടികളും അനിശ്ചിതത്വവുമാണ് പൗണ്ടിനെയും വീഴ്ത്തിയത്. പൗണ്ടിന്റെ രക്ഷിക്കാന്‍ അടിയന്തര രക്ഷാപാക്കേജ് ആവശ്യമാണെന്നാണ് അഭിപ്രായം. സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതും ജോലികള്‍ നഷ്ടപ്പെടുന്നതും ജനത്തെ ഭയപ്പെടുത്തുന്നു.

ബ്രക്‌സിറ്റ്‌ തീരുമാനം വന്നപ്പോള്‍ പോലും പൗണ്ടിന് ഇത്ര തിരിച്ചടി ഉണ്ടായിട്ടില്ല. പൗണ്ടിന്റെ വീഴ്ച പ്രവാസികള്‍ക്കും തിരിച്ചടിയാണ്. എന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് 75 രൂപ നിലവാരത്തലെത്തി. നിക്ഷേപകര്‍ കൂട്ടത്തോടെ കറന്‍സികള്‍ വിറ്റഴിച്ചതോടെ ഏഷ്യന്‍ കറന്‍സികള്‍ കനത്ത നഷ്ടം നേരിടുകയും ഡോളര്‍ കുതിച്ചുകയറുകയും ചെയ്തു.

രാജ്യത്തു കൊറോണ കേസുകള്‍ കുതിച്ചുയരുകയും സാമ്പത്തിക മേഖല സ്തംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിസന്ധി നേരിടാന്‍ 330 ബില്യണ്‍ പൗണ്ടിന്റെ അടിയന്തര പാക്കേജ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യം നേരിടുന്നത് ഇതുവരെ നേരിട്ടിട്ടില്ലാത്ത സാമ്പത്തിക അടിയന്തരാവസ്ഥയാണെന്ന് ചാന്‍സലര്‍ റിഷി സുനാക് പറഞ്ഞു.

മൂന്നു മാസത്തെ മോര്‍ട്ട്ഗേജ് ഹോളിഡേ പ്രഖ്യാപിച്ചതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. ജോലിയും ബിസിനസും പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തില്‍ മോര്‍ട്ട്ഗേജ് മലയാളി സമൂഹത്തിനടക്കം വലിയ വെല്ലുവിളിയാകുമായിരുന്നു. മാത്രമല്ല, കൊറോണ മൂലം പ്രതിസന്ധിയിലാകുന്ന ബിസിനസുകള്‍ക്ക് ആവശ്യമുള്ള ഫണ്ട് ബാങ്കുകള്‍ ലഭ്യമാക്കും. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ബിസിനസ് റേറ്റ് സസ്പെന്‍ഡ് ചെയ്തു.

20 ബില്ല്യണ്‍ പൗണ്ട് ബിസിനസ് റേറ്റുകളില്‍ ഹോളിഡേ നല്‍കാനും, ചെറിയ കമ്പനികള്‍ക്ക് പണം നല്‍കാനും ഉപയോഗിക്കും. ബിസിനസുകള്‍ക്കുള്ള ഇന്ററപ്ഷന്‍ ലോണ്‍ 5 മില്ല്യണ്‍ പൗണ്ടായി ഉയര്‍ത്തും. ആറ് മാസത്തേക്ക് പലിശയും ഒഴിവാക്കി. ഇതുകൂടാതെ പബ്ബുകള്‍ക്കും, റെസ്റ്റൊറന്റുകള്‍ക്കും പ്ലാനിംഗ് അനുമതി ഇല്ലാതെ ടേക്ക്എവേ ആയി മാറ്റാനും അനുമതി നല്‍കി. കൂടുതല്‍ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി.

യുദ്ധസമയത്തെപ്പോലെ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  • നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
  • ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
  • പ്രോപ്പര്‍ട്ടി വിപണിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരം വാര്‍ഷിക നികുതി കൊണ്ടുവരാന്‍ ചാന്‍സലര്‍
  • പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജുകാരുടെ കാത്തിരിപ്പ് വെറുതെയായി
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ കുതിച്ചുചാട്ടം; നേട്ടം കൊയ്ത് പ്രവാസികള്‍
  • ആശങ്കയായി യുകെയിലെ ഭക്ഷ്യ വിലക്കയറ്റം; ഈ മാസം 4.2% വര്‍ധന
  • കുടുംബ ബജറ്റ് താളം തെറ്റിച്ചു പണപ്പെരുപ്പം 3.8 ശതമാനത്തില്‍; പലിശ നിരക്ക് കുറയ്ക്കല്‍ കഠിനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions