ലണ്ടന്‍ : കൊറോണ മൂലം യുകെയിലെ സമ്പദ് വ്യവസ്ഥ വലിയ തിരിച്ചടി നേരിടുന്ന അവസ്ഥയില്‍ ലോണുകളുടെയും ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകളുടെയും തിരിച്ചടവ് മൂന്ന് മാസത്തേക്ക് മരവിപ്പിക്കുകയാണ്. നിലവിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് ഈ ഇളവ് ഏപ്രില്‍ 9 മുതല്‍ മൂന്ന് മാസത്തേക്ക് ആയിരിക്കുമെന്നാണ് വിവരം. ഇളവ് നടപ്പിലാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത് ഫിനാന്‍ഷ്യല്‍ റെഗുലേറ്ററായ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റിയാണ്. സാധാരണ ഇത്തരം മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന് വലിയ ആലോചനകളും പരിശോധനകളും വേണ്ടിവരുന്നതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ല.
കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടുന്നതിന് ഹോംഓണര്‍മാര്‍ക്ക് അല്ലെങ്കില്‍ ബിസിനസ് ഓണര്‍മാര്‍ക്ക് ഗുണകരമാകുന്ന മോര്‍ട്ട്ഗേജ് പേമെന്റ് ഹോളിഡേയ്സ് പോലുള്ളവ നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതിന്റെ പ്രയോജനം ലഭിക്കാത്ത കണ്‍സ്യൂമര്‍മാര്‍ക്കാണ് പുതിയ എഫ്സിഎ നീക്കത്തിലൂടെ പ്രയോജനമുണ്ടാകാന്‍ പോകുന്നത്. കൊറോണ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കണ്‍സ്യൂമര്‍മാര്‍ക്ക് മൂന്ന് മാസത്തേക്ക് ലോണുകളുടെയും ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകളുടെയും തിരിച്ചടവില്‍ നിന്ന് രക്ഷപ്പെടാം ഇത് നിരവധി മലയാളി കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും.
ബാര്‍ക്ലേസ്, എച്എസ്ബിസി, ലോയ്ഡ്സ് എന്നിവ അടക്കമുള്ള ചില ബാങ്കുകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളെ ദീര്‍ഘിപ്പിക്കാന്‍ ഇതുപകരിക്കും. അനധികൃത ഓവര്‍ഡ്രാഫ്റ്റുകളിലേക്ക് കൂപ്പ് കുത്തിയ കണ്‍സ്യൂമര്‍മാര്‍ക്കും പുതിയ നീക്കത്തിലൂടെ ഗുണമുണ്ടാകും.
കൂടാതെ 500 പൗണ്ട് വരെയുള്ള അറേഞ്ച്ഡ് ഓവര്‍ഡ്രാഫ്റ്റിന് മേലുളള പലിശചാര്‍ജുകളില്‍ ഇളവ് അനുവദിക്കാനും ലെന്‍ഡര്‍മാര്‍ തയ്യാറാകും.