അസോസിയേഷന്‍

യുകെകെസിഎ ലോക്ക് ഡൗണ്‍ ചലഞ്ച് ഓണ്‍ലൈന്‍ വീഡിയോ പ്രസംഗ മത്സരം

കൊറോണ വൈറസിന്റെ അതിപ്രസരത്തില്‍ ബ്രിട്ടണിലും മൂന്ന് ആഴ്ചകള്‍ കൂടി ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. നിരവധി കുടുംബങ്ങള്‍ ഇപ്പോഴും സെല്‍ഫ് ഐസൊലേഷനിലും കുറച്ചു പേര്‍ ആശുപത്രികളില്‍ ചികിത്സയിലുമാണ്.
ആധുനിക ലോകരാജ്യങ്ങളെല്ലാം നേരിടുന്ന ഈ മഹാവിപത്തിനെക്കുറിച്ചു സമുദായ അംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരിയ്ക്കുന്നതിനായി UKKCA,14 വയസിനു മുകളിലുള്ള യൂണിറ്റ് അംഗങ്ങള്‍ക്കായി ലോക്ക് ഡൗണ്‍ ചലഞ്ച് ഓണ്‍ലൈന്‍ വീഡിയോ പ്രസംഗ മത്സരം നടത്തുന്നു.

വിഷയം: "കൊറോണ വൈറസും ആധുനീക ലോകവും"

(Coronavirus and the modern world)

നിബന്ധനകള്‍ :

*ഭാഷ: മലയാളം or ഇംഗ്ലീഷ്.

*സമയം: പരമാവധി 7 മിനിററ്.

*മത്സരത്തില്‍ പങ്കെടുക്കുന്ന വ്യക്തിയുടെ Video format entry കള്‍ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളു.

*UKKCA യൂണിറ്റ് അംഗങ്ങള്‍ക്ക് മാത്രമേ ഈ മത്സരത്തില്‍ പങ്കെടുക്കാനാവു.

*14 വയസ്സിനു മുകളിലുള്ള ആര്‍ക്കും പങ്കെടുക്കാവുന്നതാണ്.

*ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ എന്‍ട്രികള്‍ അനുവദിയ്ക്കുന്നതല്ല.

*ലഭിക്കുന്ന ഓരോ എന്‍ട്രികളും ക്നാനായ സമുദായവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് മീഡിയ ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്യുന്നതാണ്.

*ഏപ്രില്‍ 19 ഞായറാഴ്ച മുതല്‍ മെയ് 10 ഞായറാഴ്ച വരെ ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

* ഏറ്റവും മികച്ച മൂന്ന് എന്‍ട്രികള്‍ക്ക് UKKCA യുടെ അടുത്ത പൊതു പരിപാടിയില്‍ വച്ച് സമ്മാനദാനം നടത്തുന്നതാണ്.

*ജൂറിയുടെ തീരുമാനം അന്തിമമായിരിയ്ക്കും.

*എന്‍ട്രികള്‍ ukkca345@gmail.com എന്ന Email വഴിയോ, 07861667386 എന്ന Whats App നമ്പറിലേക്കോ അയച്ചുകൊടുക്കേണ്ടതാണ്.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions