അസോസിയേഷന്‍

പെയ്‌തൊഴിയാത്ത കോവിഡ് മഹാമാരിക്കിടയില്‍ വായനാ കൗതുകങ്ങളുമായി ജ്വാല ഇ-മാഗസിന്‍ ഏപ്രില്‍ ലക്കം

യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ ഏപ്രില്‍ ലക്കം പുറത്തിറങ്ങി. അനേക ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും യു കെ യും ലോക് ഡൗണില്‍ കുടുങ്ങി കിടക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ജ്വാല പുറത്തിറങ്ങുവാനും ചെറിയ കാലതാമസം ഈ മാസം ഉണ്ടായിട്ടുണ്ട്.

മുന്‍ ലക്കങ്ങളിലേതുപോലെ പോലെ തന്നെ കാമ്പുള്ള രചനകളാല്‍ സമ്പന്നമാണ് ഏപ്രില്‍ ലക്കം ജ്വാലയും. ലോകമെങ്ങും ആഴത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യസമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് പ്രതിപാദിക്കുന്നു. പരസ്പരം കരുതലും സ്‌നേഹവും എത്രമാത്രം പ്രധാനം ആണെന്ന് ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നുവെന്നു എഡിറ്റോറിയല്‍ ഹൃദ്യമായി പറഞ്ഞുവക്കുന്നു.

വൈവിദ്ധ്യങ്ങളായ രചനകള്‍ ഈ ലക്കത്തെ മനോഹരമാക്കുന്നു. മലയാള കവിതക്ക് പുതിയൊരു ഭാവവും ഈണവും നലകിയ കടമ്മനിട്ട രാമകൃഷ്ണന്റെ പ്രസിദ്ധമായ 'കോഴി' എന്ന കവിതയോടെയാണ് വായനയുടെ ജാലകം വായനക്കാര്‍ക്കായി തുറക്കുന്നത്. കടമ്മനിട്ട തന്നെയാണ് ഈ ലക്കത്തിന്റെ പ്രൗഢമായ മുഖചിത്രവും.

മാതൃഭാഷയെ നെഞ്ചോട് ചേര്‍ത്തത് കൊണ്ട് തനിക്ക് നേരിടേണ്ടി വന്ന ഒരനുഭവം ജോര്‍ജ്ജ് അറങ്ങാശ്ശേരി തന്റെ പംക്തി 'സ്മരണകളിലേക്ക് ഒരു മടക്കയാത്ര' യില്‍ ഹൃദയസ്പര്‍ശിയായി വിവരിക്കുന്നു. ലോകപ്രസിദ്ധ സാഹിത്യകാരന്‍ മിലന്‍ കുന്ദേരയെക്കുറിച്ചു ആര്‍. ഗോപാലകൃഷ്ണന്‍ എഴുതിയ കുറിപ്പ് ആ മഹാനായ സാഹിത്യകാരന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ്.

പ്രമുഖ സാഹിത്യകാരന്‍ യു കെ കുമാരന്‍ എഴുതിയ 'ചരിത്രത്തോടൊപ്പം ചേരുന്ന തക്ഷന്‍കുന്നു സ്വരൂപം' എന്ന നോവലിനെ വിലയിരുത്തിക്കൊണ്ട് അലി കരക്കുന്നന്‍ എഴുതിയ ലേഖനം, മലയാളത്തിന്റെ പ്രിയ നടി ശാരദയെക്കുറിച്ചു ഇ പി രാജഗോപാലന്‍ എഴുതിയ ലേഖനം എന്നിവ ഈ ലക്കത്തിലെ ശ്രദ്ധേയ രചനകളാണ്. ജ്വാല ഇ മാഗസിന്റെ രചനകള്‍ക്ക് ചിത്രങ്ങള്‍ കൊണ്ട് മനോഹാരിത നല്‍കുന്ന യുകെയിലെ പ്രിയ ചിത്രകാരന്‍ റോയ് സി ജെ യുടെ കാര്‍ട്ടൂണ്‍ പംക്തി ' വിദേശവിചാരം ' കാലിക സാമൂഹ്യ വിഷങ്ങള്‍ അനാവരണം ചെയ്യുന്നു.

സി പി മുഹമ്മദ് റാഫിയുടെ 'അര്‍ദ്ധരാത്രിയിലെ അനര്‍ഘമായ ചുംബനങ്ങള്‍', പ്രിയ സുനിലിന്റെ 'ജഡ്ജിയാമ', ഡോ.വി വി വീനസിന്റെ 'മകന്‍' എന്നീ കഥകളും എം ബഷീറിന്റെ 'കവിത ഒരു കൊറോണ ദേശമായി സ്വയം പ്രഖ്യാപിക്കുന്നു', ഹരിഹരന്‍ പങ്ങാരപ്പിള്ളിയുടെ ' ഇവന്‍ എന്‍ പ്രിയന്‍ ' എന്നീ കവിതകളും കൂടി ആകുമ്പോള്‍ മനോഹരമായ ഏപ്രില്‍ ലക്കം സമ്പൂര്‍ണ്ണമാകുന്നു.

ജ്വാല ഇ-മാഗസിനില്‍ കൃതികള്‍ പ്രസിദ്ധീകരിക്കുവാന്‍ താല്പര്യം ഉള്ളവര്‍ jwalaemagazine@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് തങ്ങളുടെ കൃതിയും ഒരു പാസ്‌പോര്ട്ട് സൈസ് ഫോട്ടോയും അയക്കേണ്ടതാണ്. ഏപ്രില്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക:-

https://issuu.com/jwalaemagazine/docs/april_2020

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions