അസോസിയേഷന്‍

കേരള പോലീന്റെ മാനവികത നമുക്ക് കാണാതിരിക്കാന്‍ കഴിയില്ല ;ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് 875 പൗണ്ട് ലഭിച്ചു


പോലീസിന്റെ മാനവികത കേരളസമൂഹത്തിനു തിരിച്ചറിയാന്‍ കഴിഞ്ഞ കാലഘട്ടമാണ് ഈ കൊറോണക്കാലം നാട്ടിലെ പ്രായമായ മനുഷ്യര്‍ക്ക് വീട്ടില്‍ മരുന്ന് എത്തിച്ചു കൊടുത്തുകൊണ്ട് പ്രായമായ മനുഷ്യരെ അവര്‍ കരുതുന്നത് നമുക്ക് കാണാതിരിക്കാന്‍ കഴിയില്ല .കാരണം നമ്മുടെ മാതാപിതാക്കളും നാട്ടില്‍ താമസിക്കുന്നുവെന്നതുകൊണ്ടു.

കേരളാപോലീസ് ചെയ്യുന്ന ഈ മഹത്തായ സേവനത്തെ പിന്തുണക്കുന്നതിനുവേണ്ടി ഇടുക്കി ചരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 875 പൗണ്ട് ലഭിച്ചു.

കിട്ടുന്ന പണം ഇടുക്കി പോലീസ് സുപ്രണ്ട് കൈയില്‍ D D ആയി കൈമാറി A D G P ടോമിന്‍ തച്ചങ്കരിയുടെ കൈയില്‍ എത്തിച്ചുകൊടുക്കും എന്നറിയിക്കുന്നു
കഴിഞ്ഞ ദിവസം മാതൃഭൂമി ചലനില്‍ കേരളാപോലീസ് നാട്ടില്‍ ഒറ്റക്കു താമസിക്കുന്ന മാതാപിതാക്കള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുന്ന പരിപാടിയെപ്പറ്റി A D G P ടോമിന്‍ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു. അദ്ദേഹം പറയുന്നത് മരുന്നുകള്‍ പോലീസ് ഉദ്ധിയോഗസ്ഥന്‍ വീട്ടില്‍ എത്തിച്ചുകഴിയുമ്പോള്‍ 80 ശതമാനം ആളുകളും കൃത്യമായി പണം നല്‍കുന്നുണ്ട് എന്നാല്‍ 20 ശതമാനം ആളുകള്‍ക്ക് പണം നല്കാന്‍ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയില്‍ നിന്നാണ് ഈ പണം നഷ്ടമാകുന്നത് . .

കേരള പോലീസ് തിരുവന്തപുരത്തു ഒരുക്കിയിരിക്കുന്ന കാള്‍ സെന്ററിലേക്ക് വിളിക്കുന്ന മുറക്ക് അവിടെനിന്നും എവിടുനിന്നു വിളിക്കുന്നുവോ അവിടുത്തെ പോലീസ് സ്റ്റേഷന്‍ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്സിലേക്കു വിവരം കൈമാറി അവരാണ് മരുന്ന് എത്തിച്ചു നല്‍കുന്നതെന്നാണ് ടോമിന്‍ തച്ചങ്കരി പറഞ്ഞത് . ഈ വലിയ സേവനം നല്‍കുന്ന പോലീസുകാരുടെ കൈയില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിന്‍ തച്ചങ്കരി സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂര്‍വം അത് സ്വികരിക്കുകയും ആ വാര്‍ത്ത നാട്ടിലെ പത്രത്തില്‍ പ്രസിദ്ധികരിക്കുകയും ചെയ്തതിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷന്‍ ആരംഭിച്ചത് .

നിങ്ങളെ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടില്‍ നല്‍കുക .ഞങ്ങള്‍ അത് കേരളപോലീസിനു കൈമാറും എന്നറിയിക്കുന്നു .

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS.

ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions