അസോസിയേഷന്‍

50 ലൈവ് ദിനങ്ങള്‍, 75 ലൈവ് പരിപാടികള്‍ - കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം' ചരിത്രത്തിലേക്ക്


ലോക്ക് ഡൗണ്‍ കാലത്ത് ആളുകളുടെ മാനസീക സമ്മര്‍ദ്ദം കുറക്കുക എന്ന ലക്ഷ്യത്തോടെ കലാഭവന്‍ ലണ്ടന്‍ യുകെയില്‍ ആരംഭം കുറിച്ച WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പരിപാടി ചരിത്രം സൃഷ്ടിച്ചു അമ്പതാം ദിവസത്തില്‍ . കഴിഞ്ഞ അമ്പതു ദിവസങ്ങളില്‍ എഴുപത്തി അഞ്ചിലധികം ലൈവ് പരിപാടികളില്‍ ലോകത്തെമ്പാടുമുള്ള നൂറിലധികം ഗായകരും കലാകാരന്മാരുമാണ് രംഗത്ത് വന്നത്.

ഇന്ന് (ബുധനാഴ്ച) അമ്പതാം ദിവസത്തെ ലൈവ് അവതരിപ്പിക്കുന്നത് പ്രശസ്ത മലയാള- തമിഴ് ഹിന്ദി പിന്നണി ഗായകനും കമ്പോസറുമായ രാജേഷ് വിജയ് ആണ്, സ്വപ്നക്കൂട് എന്ന മലയാള സൂപ്പര്ഹിറ്റ് സിനിമയിലെ 'കറുപ്പിനഴക് ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് രാജേഷ് വിജയ് യാണ്.

വിവിധ ഭക്ഷകളിലായി ഇരുപതിലധികം സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള രാജേഷ് വിജയ് ലോകത്തെമ്പാടുമായി രണ്ടായിരത്തിലധികം സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

രണ്ടു തവണ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ രാജേഷ് വിജയ് തിരുവനന്തുപുരം സ്വദേശിയും ചെന്നൈയില്‍ സ്ഥിരതാമസവുമാണ്.

രാജേഷ് വിജയ് യോടൊപ്പം ഗായികയായ ഭാര്യ പ്രീയ രാജേഷും, പാശ്ചാത്യ സംഗീതത്തില്‍ പ്രാവീണ്യം നേടിയ മകള്‍ ചന്ദന രാജേഷും ഒപ്പം ചേരുന്നു.

ഇന്ന് യുകെ സമയം വൈകുന്നേരം അഞ്ചുമണിക്ക് (ഇന്ത്യന്‍ സമയം 9 : 30 പിഎം ) രാജേഷ് വിജയ് യും കുടുംബവും ഒരുക്കുന്ന മ്യൂസിക്കല്‍ ലൈവിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.....

https://www.facebook.com/We-Shall-Overcome-100390318290703/


  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions