ദേശീയം

കോവിഡ് മൂലം മരിച്ച ഡോ ബിജി മാര്‍ക്കോസ് ചിറത്തിലാട്ട് അച്ചന്റെ സംസ്‌കാരം 30ന്

യുകെയില്‍ കോവിഡ് ബാധിച്ചു മരിച്ച മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠന്‍ ഡോ ബിജി മാര്‍ക്കോസ് ചിറത്തിലാട്ടി(54)ന്റെ സംസ്‌കാരം ഈ മാസം 30ന് (ശനിയാഴ്ച) യുകെയിലെ വര്‍ത്തിങ്ങിലുള്ള ഡറിങ്ടണ്‍ സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. യാക്കോബായ സുറിയാനി സഭ കൗണ്‍സില്‍, കബറടക്ക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ ഡോ മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകും സഭ ചടങ്ങ് നടത്തുക.

ലണ്ടനിലെ സെന്റ് ജോസഫ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ശനിയാഴ്ച രാവിലെ 7.15നും വിശുദ്ധ കുര്‍ബാന നടത്തപ്പെടും. തുടര്‍ന്ന് 8.30ന് ഭൗതിക ശരീരം എത്തുന്നതോടെ കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കുകയും തുടര്‍ന്ന് വര്‍ത്തിങ് ഡറിങ്ട്ടണ്‍ സെമിത്തേരിയില്‍ കബറടക്കം നടത്തുകയെന്നും കൗണ്‍സില്‍ വെളിപ്പെടുത്തി.

ലണ്ടന്‍ സെന്റ് തോമസ്, ബര്‍മ്മിങ്ഹാം സെയിന്റ് ജോര്‍ജ്, ബേസിംഗ് സ്‌റ്റോക്ക് സെയിന്റ് ജോര്‍ജ്, പൂള്‍ സെയിന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടറുമായിരുന്നു.

അച്ചന്റെ വിയോഗം യാക്കോബായ സമൂഹത്തെ ഒന്നടങ്കം വേദനയിലാഴ്ത്തി. അച്ഛന്റെ ഭാര്യ ബിന്ദു മക്കളായ തബിത ,ലവിത, ബേസില്‍ എന്നിവരുടെ വേദനയില്‍ സഭ പങ്കുചേരുന്നതായും യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ ഡോ അന്തീമോസ് മെത്രാപ്പോലീത്താ കൗണ്‍സില്‍ യോഗത്തില്‍ വെളിപ്പെടുത്തി.

പോര്‍ട്‌സ്മൗത്ത് ക്യൂന്‍ അലക്‌സാന്‍ഡ്രാ ഹോസ്പിറ്റല്‍ പ്രധാന ചാപ്ലിനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വര്‍ത്തിങ് ഹോസ്പിറ്റല്‍ ചാപ്ലിന്‍ സി ടീമിനെ അച്ചന്‍ സഹായിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ ഹോസ്പിറ്റലിലെ സ്റ്റാഫിനും രോഗികള്‍ക്കും സ്വാന്തനമായി അച്ചന്‍ മുന്നണിയിലുണ്ടായിരുന്നു.
ഓസ്ട്രിയയിലെ വിയന്നയില്‍ നിന്നാണ് ഫാ ബിജി മാര്‍ക്കോസ് ബ്രിട്ടനിലേക്കെത്തിയത്. കോട്ടയം വാകത്താനം സ്വദേശിയാണ്.


  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions