അസോസിയേഷന്‍

ക്നാനായ ഗായകര്‍ ഒത്തുചേരുന്ന സംഗീതനിശ - ലോക്ക്ഡൗണില്‍ മൂന്നാം ചലഞ്ചുമായി യുകെകെസിഎ

പത്തുകല്‍പ്പനകളും ഏഴ് കൂദാശകളും ഹൃദയച്ചുവരുകളില്‍ എഴുതിച്ചേര്‍ത്ത്, ബന്ധങ്ങളേയും സൗഹൃദങ്ങളെയും ഏറെ ഊഷ്മളമായി നിലനിര്‍ത്തുന്നവരാണ് ക്നാനായക്കാര്‍. അതുകൊണ്ടു തന്നെ കൊറോണ വൈറസിന്റെ വ്യാപനം മൂലമുള്ള ഒറ്റപ്പെടലും സാമുഹ്യ അകലം പാലിക്കലുമൊക്കെ ഒരു പക്ഷെ ലോകത്തേറ്റവും കൂടുതല്‍ വീര്‍പ്പുമുട്ടിക്കുന്നത് ക്നാനായക്കാരെയാവും. കൂട്ടിലടയ്ക്കപ്പെട്ട മനുഷ്യര്‍ക്ക് കൂട്ടിലെ കളികളെപ്പോലെ പാടാന്‍ അവസരമൊരുക്കുകയാണ് യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റി.

യുകെകെസിഎ നടത്തിയ മറ്റ് ലോക്ക് ഡൗണ്‍ ചലഞ്ചുകളായ പുരാതനപ്പാട്ട്, പ്രസംഗ മല്‍സരങ്ങളുടെ അലകള്‍ അവസാനിക്കുന്നതിനു മുമ്പാണ് ലോക്ക് ഡൗണ്‍ സംഗീതനിശ യുകെകെസിഎ ഒരുക്കുന്നത്. ഒരു നൂലില്‍ കോര്‍ത്ത മുത്തുമണികളെപ്പോലെ യുകെയിലെ മുഴുവന്‍ ക്നാനായ ഗായകര്‍ക്കും പരസ്പ്പരം കാണാനും, സംവദിക്കാനും, ഗാനങ്ങളാലപിക്കാനുമാവുന്ന രീതിയിലാണ് യുകെകെസിഎ Zoom സംഗീത നിശയുടെ ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നത്. ഓര്‍മ്മയില്‍ എന്നും ഓമനിക്കാനൊരു സംഗീതനിശയായി യുകെയിലെ ക്നാനായ ഗായകര്‍ക്ക് ഇത് മാറുമെന്നതില്‍ സംശയമില്ല.

ജൂണ്‍ 7 ഞായറാഴ്ച്ച നടക്കുന്ന സംഗീതനിശയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗായകര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി യുകെകെസിഎ ജോയന്റ് സെക്രട്ടറി ലൂബി മാത്യൂസിനെ ബന്ധപ്പെടേണ്ടതാണ്.ph: 07886263726

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions