അപ്രതീക്ഷിതമായി എത്തിയ കൊറോണ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയും തൊഴിലവസരങ്ങള്‍ കുറയ്ക്കുകയും ചെയ്തത് വലിയ തിരിച്ചടിയായിരുന്നു. തുടക്കത്തില്‍ പൗണ്ട് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഡോളറിനും യൂറോയ്ക്കും എതിരെ 30 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഉണ്ടായി. ഒരു ദിവസം 5 ശതമാനത്തിന്റെ ഇടിവ് വരെയുണ്ടായി. രൂപയ്‌ക്കെതിരെ 86 എന്ന നിലയിലൈക്ക് വീഴുകയും ചെയ്തിരുന്നു. കൊറോണ സാമ്പത്തിക, ബിസിനസ് ലോകത്തുണ്ടാക്കിയ ആശങ്കയും തിരിച്ചടികളും അനിശ്ചിതത്വവുമാണ് പൗണ്ടിനെയും വീഴ്ത്തിയത്.
എന്നാല്‍ രാജ്യത്തു കൊറോണ കേസുകള്‍ കുറയുകയും സ്ഥാപനങ്ങള്‍ തുറന്നു സാമ്പത്തിക മേഖലക്ക് ഉണര്‍വേകാനുമുള്ള സര്‍ക്കാരിന്റെ ശ്രമം ഫലം കണ്ടു തുടങ്ങി എന്നുവേണം മനസിലാക്കാന്‍ . പൗണ്ട് രൂപയ്‌ക്കെതിരെ മികച്ച നിലയിലെത്തി. 96.49 ആണ് രൂപയ്‌ക്കെതിരെ ഇന്നത്തെ നില. കൊറോണയുടെ തുടക്കത്തിലേ സ്ഥിതി വച്ച് നോക്കിയാല്‍ 10 പോയിന്റിന്റെ വര്‍ധന. ഇതോടെ നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടിയിട്ടുണ്ട്.
ഇംഗ്ലണ്ടില്‍ എല്ലാ കടകളും 15 മുതല്‍ തുറക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ മൃഗശാലകളും സഫാരി പാര്‍ക്കുകളും 15ന് തുറക്കും. ഇംഗ്ലണ്ടിലെ പബ്ബുകളും റെസ്റ്റോറന്റുകളും രണ്ടാഴ്ച നേരത്തെ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ, ജൂലൈ 4 മുതല്‍ ആണ് ഇവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കിയതെങ്കിലും ജൂണ്‍ 22 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് മന്ത്രിമാരുടെ താല്പര്യം.
കേരളത്തിലെ ബാങ്കുകളിലേക്ക് വിദേശത്തു നിന്നും എത്തുന്ന പണത്തിന്റെ അളവ് വലിയ തോതില്‍ കൂടിയിട്ടുണ്ട് എന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല ഇത് നേരത്തെ ഉണ്ടായ പണമൊഴുക്ക് പോലെയല്ല . കൊറോണ മൂലം പ്രവാസ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചവരും തൊഴില്‍ നഷ്ടം അഭിമുഖീകരിക്കുന്നവരും തങ്ങളുടെ ആസ്തികള്‍ നാട്ടിലേയ്ക്ക് മാറ്റുന്നതാണെന്ന നിരീക്ഷണമാണ് ബാങ്കുകള്‍ക്കുള്ളത്. കൂട്ടത്തില്‍ ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്കാണ് കൂടുതല്‍.
ബാങ്കുകളില്‍ പണം കുമിഞ്ഞു കൂടുമ്പോഴും നാട്ടില്‍ വായ്പ പോകുന്നത് കുറവാണ്. ഇതാണ് ബാങ്കുകളെ വലയ്ക്കുന്നത്. കൂടാതെ ഇന്ത്യയിലെ കൊറോണ സ്ഥിതി മോശമായി വരുന്നതിനാല്‍ രൂപ വരും ദിവസങ്ങളില്‍ കൂടുതല്‍ തിരിച്ചടി നേരിടുമെന്ന ആശങ്കയുമുണ്ട്.