അസോസിയേഷന്‍

വിഷാദത്തിന് വിടയേകി ; സംഗീത സാന്ത്വനത്തിന്റെ അമൃതേകി ആഗോള അന്താക്ഷരി

ലണ്ടന്‍ : കോവിഡ് എന്ന മഹാമാരി മനുഷ്യ ജീവിതത്തില്‍ വിതച്ച താളപ്പിഴകള്‍ വാക്കുകള്‍ക്കും അപ്പുറമാണ് . കോവിഡിനു മുമ്പും പിമ്പും എന്ന ഒരു ലോകക്രമം ഉരുത്തിരിയുന്ന പ്രതിഭാസമാണ് ആഗോളതലത്തില്‍ കണ്ടു വരുന്നത്. മനുഷ്യമനസ്സിലേക്കു കോവിഡ് കോരിയിട്ടത് പൊള്ളുന്ന നോവുകളുടെ അണയാത്ത കനല്‍ കണങ്ങളാണ് , അതിലേക്ക് സ്വാന്ത്വനത്തിന്റെ കുളിര്‍ മഴയായ് സംഗീതം പെയ്തിറങ്ങുന്ന സര്‍ഗ്ഗ സന്ധ്യകളുമായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ' സ്ട്രിങ്സ് ഓര്‍ക്കസ്ട്ര' നിങ്ങള്‍ക്കരികിലേക്ക് എത്തുന്നു .

കോവിഡ് വിഷാദ ഭീതിയില്‍ ജീവിത വഴികളില്‍ ഒറ്റപെട്ടവരെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തില്‍ എത്തിക്കുന്ന നൂതന സംഗീത പരിപാടി എന്നതാണ് 'ആഗോള അന്താക്ഷരി' യുടെ കാലിക പ്രസക്തി .
കരളേ നിന്‍ കൈപിടിച്ചാല്‍ ... ' എന്ന എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനം , ദൈവദൂതന്‍ എന്ന സിനിമ വേണ്ടി പാടിയ പി . വി . പ്രീത നയിച്ച ഗാനസന്ധ്യ പോയ കാഴ്ച്ചകളില്‍ കണ്ടത് ആയിരക്കണക്കിന് സംഗീത പ്രേമികളാണ് . പിന്നീട് വന്ന ആഴ്ചയില്‍ ഭാരത് സജികുമാര്‍ നയിച്ച സന്ധ്യയും ശ്രദ്ധിക്കപ്പെട്ടു .

ഇത്തവണ 'സ്ട്രിങ്സ് ഓര്‍ക്കസ്ട്ര 'വരുന്നത് ഏഷ്യാനെറ്റിലെ പ്രശസ്ത അവതാരകയും അറിയപ്പെടുന്ന ഗായികയുമായ പ്രീത നയിക്കുന്ന'ആഗോള അന്താക്ഷരി എന്ന ഇന്റര്‍ ആക്റ്റീവ് പരിപാടിയുമായാണ് . മൂന്ന് ടീം അടങ്ങുന്ന ഒരു എപ്പിസോഡായാണ് ഓരോ ആഴ്ച്ചയും കടന്നു പോകുന്നത് . ഓരോ രാജ്യത്തെയും ഓരോ ടീം ആയി തരം തിരിക്കപ്പെടും . ഇതൊരു ആഗോള പരിപാടി ആയതിനാല്‍ എല്ലാ രാജ്യത്ത് നിന്നുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ് . അതാത് രാജ്യങ്ങളില്‍ നിന്നുളളവര്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന whatsapp നമ്പറിലേക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ടിന്റെ മൂന്നോ നാലോ വരികള്‍ പാടി അയക്കുക. സംഗീതം സ്വാന്തനത്തിന്റെ അമൃത് പൊഴിക്കുന്നതിനോടൊപ്പം പുതിയ പുതിയ കലാകാരന്‍മാരെയും കലാകാരികളെയും കണ്ടെത്തുക കൂടി ചെയ്യുന്നു .

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions