അസോസിയേഷന്‍

സാധുജന സഹായ ചികിത്സ പദ്ധതിയുമായി യുകെ എം ഒ എസ്. വാട്ട്‌സ്ആപ്പ് കൂട്ടായ്മ


തൊടുപുഴ: മലങ്കര ഓര്‍ത്തഡോക്സ് സമൂഹം എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മ യുടെ പ്രവര്‍ത്തനം ശ്‌ളാഘനീയമായ ഒന്നാണെന്ന് മുന്‍ മന്ത്രിയും , തൊടുപുഴ എം. എല്‍. എ യുമായ പി.ജെ ജോസഫ് പറഞ്ഞു. സഭയുടെ യുകെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ വിശ്വാസികള്‍ തമ്മില്‍ പരിചയപെടുവാനും ,ആശയങ്ങള്‍ പങ്കുവയ്ക്കാനും വേണ്ടി ചെറിയ രീതിയില്‍ ആരംഭിച്ച സ്വകാര്യ കൂട്ടായ്മയായ എം.ഒ. എസ് അഥവാ മലങ്കര ഓര്‍ത്തഡോക്സ് സമൂഹം എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ ആഭ്യമുഖ്യത്തിലുള്ള സാധുജന സഹായ പദ്ധതിയുടെ ഭാഗമായി തൊടുപുഴ കരിങ്കുന്നം പ്ലാന്റെഷന്‍ ലെ 4 സെന്റെ കോളനിയില്‍പെട്ടതും കഴിഞ്ഞ 14 വര്‍ഷമായി അസ്ഥികള്‍ക്ക് തേയ്മാനം മൂലം നടക്കുവാന്‍പോലും കഴിയാതെയും , ചികില്‍സിക്കാന്‍ നിവിര്‍ത്തിയില്ലാതെ കഴിയുന്ന റീന ജെയിസനു കൂട്ടായ്മയുടെ നേതൃത്വത്തില്‍ അംഗങ്ങളില്‍നിന്നും സമാഹരിച്ച ഒരുലക്ഷത്തി അറുപത്തയ്യായിരത്തി ഇരുനൂറ്റി പതിനാറു രൂപാ (Rs.165216) ടെ ചികിത്സാ സഹായം ഭവനത്തില്‍ എത്തി തുക കൈമാറി സംസാരിക്കുകയായിരുന്നു പി. ജെ ജോസഫ്.

വാട്ട്‌സ്ആപ്പ് കൂട്ടായ്മകള്‍ ഇത്തരം ജീവകാരുണിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ് എന്നും എം.എല്‍.എ പറഞ്ഞു. ഫാ ജോര്‍ജ് വാക്കനാംപാടം , ഫാ ബാബു എബ്രഹാം , കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു , വൈസ് പ്രസിഡന്റ് ജോജി തോമസ്, വാര്‍ഡ് മെംമ്പര്‍ ലില്ലി ബേബി , ഫിലിപ്പ് വാക്കനാംപാടം , ബോസ് തലിയംചിറ , ജോയ് കട്ടക്കയം എന്നിവര്‍ പങ്കെടുത്തു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions