അസോസിയേഷന്‍

"Let's Break It Together" ല്‍ നാദ വിസ്മയം തീര്‍ക്കാന്‍ നോട്ടിംഗ്ഹാമില്‍ നിന്നും അഞ്ച് വര്‍ണ്ണ നക്ഷത്രങ്ങള്‍

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ "LET'S BREAK IT TOGETHER" ല്‍ ആഗസ്റ്റ് 13 വ്യാഴം 5 PM ന് (ഇന്ത്യന്‍ സമയം രാത്രി 9.30) ആസ്വാദകര്‍ക്കായി പാട്ടിന്റെ കലവറ തുറക്കാനെത്തുന്നത് നോട്ടിംഗ്ഹാമില്‍ നിന്നുള്ള സഹോദരങ്ങള്‍ സിബിന്‍ സിജു, സിയോണ സിജു എന്നിവര്‍ക്കൊപ്പം സാന്ദ്ര ഷിജു, ഡാനിയല്‍ ജോസ്, തോമസ് റ്റെബി എന്നീ കൌമാര പ്രതിഭകളാണ്.

സിബിന്‍ - കീബോര്‍ഡ്, സിയോണ - ഫ്ളൂട്ട്, നല്ലൊരു ഗായിക കൂടിയായ സാന്ദ്ര - കീബോര്‍ഡ്, തോമസ് - ഡ്രംസ്, ഡാനിയല്‍ - ഡ്രംസ് എന്നീ സംഗീതോപകരണങ്ങളുമായി അരങ്ങ് തകര്‍ക്കാനെത്തുമ്പോള്‍ "Let's Break It Together" പ്രേക്ഷകര്‍ക്ക് അതൊരു നവ്യാനുഭവമായിരിക്കും.

സിബിന്‍- സിയോണ സഹോദരങ്ങള്‍ യു കെ യിലെ അറിയപ്പെടുന്ന ഗായകനായ നോട്ടിംഗ്ഹാമിലെ സിജു സ്റ്റീഫന്റേയും ബിന്ദു സിജുവിന്റേയും മക്കളാണ്. വളരെ ചെറിയ പ്രായം മുതല്‍ കീബോര്‍ഡ്‌ പരിശീലിക്കാന്‍ തുടങ്ങിയ സിബിന്‍ നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്കൂളില്‍ ഇയര്‍ 12 വിദ്യാര്‍ത്ഥിയാണ്. അസ്സോസ്സിയേഷന്‍ പ്രോഗ്രാമുകള്‍, ബൈബിള്‍ കലോത്സവം ഉള്‍പ്പടെ നിരവധി വേദികളില്‍ സിബിന്‍ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ച് കൊയറിലും സജീവാംഗമാണ് ഈ 17 വയസ്സ്കാരന്‍ .

സിബിന്റെ ഇളയ സഹോദരി സിയോണ നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്കൂളിലെ ഇയര്‍ 8 വിദ്യാര്‍ത്ഥിനിയാണ്. സ്കൂളില്‍ നിന്നും ഫ്ളൂട്ടില്‍ പരിശീലനം നേടുന്ന സിയോണ ഇതിനോടകം ഗ്രേഡ് 1 പൂര്‍ത്തിയാക്കി കഴിഞ്ഞു. ഫ്‌ളൂട്ടില്‍ കടുത്ത പരിശീലനം തുടരുന്ന ഈ 13 വയസ്സ്കാരി നിരവധി വേദികളില്‍ ഇതിനോടകം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

നോട്ടിംഗ്ഹാമിലെ ഷാജു തോമസ് - ഷാന്റി ഷാജു ദമ്പതികളുടെ മകളാണ് 12 കാരിയായ സാന്ദ്ര. നല്ലൊരു ഗായിക കൂടിയായ സാന്ദ്ര കീബോര്‍ഡിലും തന്റെ കഴിവ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നോട്ടിംഗ്ഹാമിലെ ബെക്കെറ്റ് കാത്തലിക് സ്കൂളില്‍ ഇയര്‍ 7 വിദ്യാര്‍ത്ഥിനിയായ സാന്ദ്ര ചര്‍ച്ച് കൊയറിലെ സജീവാംഗമാണ്. അസ്സോസ്സിയേഷന്‍ പ്രോഗ്രാമുകളും ബൈബിള്‍ കലോത്സവവും ഉള്‍പ്പടെ നിരവധി വേദികളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

ഏറെ വര്‍ഷങ്ങളായി ഡ്രംസില്‍ പരിശീലനം തേടുന്ന തോമസ് റ്റെബി നോട്ടിംഗ്ഹാമിലെ റ്റെബി തോമസ് - ജോയ്സ് ജേക്കബ്ബ് ദമ്പതികളുടെ മകനാണ്. സ്കൂളിലും പ്രൈവറ്റായും ഡ്രംസില്‍ പരിശീലനം നേടുന്ന തോമസ് നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്കൂളില്‍ ഇയര്‍ 10 വിദ്യാര്‍ത്ഥിയാണ്. അസ്സോസ്സിയേഷന്‍ വേദികള്‍ ഉള്‍പ്പടെ നിരവധി വേദികളില്‍ ഡ്രംസില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് ഈ 15 വയസ്സ്കാരന്‍.

നോട്ടിംഗ് ഹാമിലെ മനോജ് ജോസ് - ഷീന ജോര്‍ജ്ജ് ദമ്പതികളുടെ മകനാണ് ഡാനിയല്‍. ഏറെ വര്‍ഷങ്ങളായി ഡ്രംസില്‍ പരിശീലനം നേടുന്ന ഡാനിയല്‍ നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്കൂളില്‍ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്. നല്ലൊരു ഡാന്‍സര്‍ കൂടിയായ ഈ 14 വയസ്സ്കാരന്‍ സ്കൂളില്‍ നിന്നും പ്രൈവറ്റായിട്ടും ഡ്രംസില്‍ പരിശീലനം തുടരുന്നു. ഈ നാല് കുടുംബങ്ങളും നോട്ടിംങ്ങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷനിലെ (NMCA) സജീവാംഗങ്ങളാണ്.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions