അസോസിയേഷന്‍

കവി ചുനക്കര രാമന്‍കുട്ടിക്ക് പ്രണാമം അര്‍പ്പിച്ച് ജ്വാല ഇ മാഗസിന്‍ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി

യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്റെ ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു. ഓരോ ലക്കവും വളരെയേറെ പുതുമകളോടെ എത്തുന്ന ജ്വാലയുടെ ഈ ലക്കവും വായനയുടെ പുതിയൊരു ലോകം വായനക്കാര്‍ക്കായി തുറക്കുന്നു.

മലയാള സാഹിത്യരംഗത്തും ചലച്ചിത്ര രംഗത്തും വളരെയേറെ സംഭാവനകള്‍ നല്‍കിയ ചുനക്കര രാമന്കുട്ടിയുടെ മരണത്തില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് എഡിറ്റോറിയലില്‍ ' മലയാള സിനിമയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ കവിയായിരുന്നു ചുനക്കര രാമന്‍കുട്ടിയെന്നു' ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് പ്രസ്താവിക്കുന്നു. യുക്മയുടെ ഫേസ്ബുക് ലൈവ് പ്രോഗ്രാമായ 'Let's Break it Together' കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ ഒരുക്കിയ മനോഹരമായ വേദിയാണെന്നും അതിന് നേതൃത്വം കൊടുക്കുന്ന യുക്മ ഭാരവാഹികള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും എഡിറ്റോറിയലില്‍ സൂചിപ്പിക്കുന്നു.

പ്രമുഖ സാഹിത്യകാരന്‍ സക്കറിയ എഴുതിയ ആനുകാലിക പ്രസക്തിയുള്ള 'മതവും വൈറസും മലയാളിയും' എന്ന ലേഖനം ഈ ലക്കത്തിലെ ശക്തമായ രചനകളില്‍ ഒന്നാണ്. ഇന്ത്യന്‍ കേന്ദ്ര ഗവര്‍മെന്റ് നടപ്പാക്കുവാന്‍ പോകുന്ന പുതിയ വിദ്യാഭാസ നയത്തെപ്പറ്റി മുരളി തുമ്മാരുകുടി എഴുതിയ 'സ്‌കൂള്‍ വിദ്യാഭാസത്തിലെ മാറ്റങ്ങളും കേരളത്തിന്റെ അവസരങ്ങളും' വളരെയേറെ അറിവുകള്‍ നല്‍കുന്നു. സിനോസ് ബാബു എഴുതിയ 'കേരളത്തിന്റെ ചരിത്രം' എന്ന ലേഖനവും വായനക്കാര്‍ തീര്‍ച്ചയായും വായിക്കേണ്ട രചനകളില്‍ ഒന്നാണ്

ലതീഷ് ഇളമനയുടെ കവിത 'പ്രണയിക്കുകയെന്നാല്‍', റാസി വെമ്പായത്തിന്റെ കഥ 'ശവമടക്ക്', രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത 'മനുഷ്യനാഗങ്ങള്‍', അനിലന്‍ കൈപ്പുഴയുടെ കഥ 'തോറ്റവരുടെ പാഠപുസ്തകം', സരിത അനില്‍കുമാറിന്റെ കവിത 'കര്‍ണ്ണന്‍' എന്നീ രചനകളും അടങ്ങിയ ജ്വാല ഇ മാഗസിന്റെ ഓഗസ്റ്റ് ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

https://issuu.com/jwalaemagazine/docs/august_2020

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions