അസോസിയേഷന്‍

'ഉയിര്‍' യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ലൈവ് കൗണ്‍സിലിംഗ് : ഡോ. ചെറിയാന്‍ സെബാസ്റ്റിയന്‍ മറുപടി നല്കുന്നു


യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 'ഉയിര്‍' ന്റെ ലൈവ് കൗണ്‍സിലിംഗ് ഇന്ന് വൈകുന്നേരം 7 PM മുതല്‍ യുക്മ പേജിലൂടെ ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ 2 ആഴ്ചകളിലായി വളരെയധികം പേര്‍ തങ്ങളുടെ ചെറുതും വലുതുമായ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടിയെന്നത് വലിയ കാര്യമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വിലയിരുത്തുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മാനസികാരോഗ്യ വിദഗ്ദന്‍ ഡോ ചെറിയാന്‍ സെബാസ്റ്റ്യന്‍ മുന്‍കൂട്ടി അറിയിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതാണ്. കൂടാതെ വൈകിട്ട് 7 മുതല്‍ 8 വരെയുള്ള സമയത്ത് ഡോക്ടറെ നേരിട്ട് വിളിച്ച് ഉപദേശം തേടാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

'സര്‍ക്കാര്‍ നിശ്ചയിച്ച 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞു വീട്ടിലെത്തിയ ഗൃഹനാഥന്‍ താന്‍ വളര്‍ത്തിയിരുന്ന പക്ഷികളുടെ കൂടുകള്‍ തുറന്ന് അവയെ പറത്തിവിട്ടു' മുഖപുസ്തകത്തില്‍ ആരോ എഴുതിയ ഒറ്റ വാചകത്തില്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്ന കഥ നമ്മെ ചിന്തകളുടെ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകും. വിശാലമായ ലോകത്ത് സ്വാതന്ത്ര്യത്തോടെ നടന്നപ്പോള്‍ കൂട്ടിലടക്കപെട്ട കിളികളുടെ വേദന നമ്മള്‍ മനസ്സിലാക്കിയില്ല. നൂറ്റാണ്ടിന്റെ മഹാ വ്യാധിയായ കോവിഡ്19 മനുഷ്യന്റെ ജീവിത രീതികളെ തന്നെ മാറ്റി മറിച്ചു. നമ്മുടെ സുരക്ഷക്കായിട്ടാണെങ്കില്‍ പോലും സ്വാതന്ത്ര്യത്തിന്റെ ലോകത്തുനിന്ന് പരിമിതികളുടെ ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ട് പോയപ്പോള്‍, പ്രത്യേകിച്ച് ഷീല്‍ഡിങ്ങിലും മറ്റുമായി മാസങ്ങളോളം ഭവനത്തിനു പുറത്തിറങ്ങാതെ കഴിഞ്ഞപ്പോള്‍ ഉണ്ടായ ഏകാന്തതയും ഒറ്റപ്പെടലും, യു കെ മലയാളികളെ പലവിധത്തില്‍ വീര്‍പ്പുമുട്ടിക്കുകയും അത് നിരവധിയായ മാനസ്സീക ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

സാമൂഹ്യ അകലം പാലിക്കേണ്ടി വരുന്നതും, ആരാധനാലയങ്ങളില്‍ പോകാന്‍ കഴിയാത്ത വിധത്തിലുള്ള വിലക്കും, വിവാഹ വാര്‍ഷീകം ജന്മദിനം മുതലായ ആഘോഷങ്ങള്‍ നടത്തുവാന്‍ സാധിക്കാതെ വരുന്നതും അസോസിയേഷനുകള്‍ നടത്തിവന്നിരുന്ന കായിക കലാ സാംസ്‌കാരിക പരിപാടികള്‍ ഇല്ലാതായതും വിനോദങ്ങള്‍ക്കായി പുറത്തുപോകുന്നതും എന്തിനേറെ മറ്റൊരു വീട്ടില്‍ പോകുന്നതുപോലും നിറുത്തേണ്ടിവന്നതുമൊക്കെ കുടുംബത്തില്‍ മാതാപിതാക്കളുടെയും മക്കളുടേയുമെല്ലാം മാനസികാരോഗ്യത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.

ഈ പ്രവണതയെ കാരുണ്യത്തോടെ സമീപിക്കുകയും സാന്ത്വനത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമായിരിക്കുന്ന സാഹചര്യത്തില്‍, യുക്മയുടെ ചാരിറ്റി വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍, യു കെ മലയാളികള്‍ക്ക് മാനസീകാരോഗ്യത്തില്‍ കൈത്താങ്ങായിക്കൊണ്ട് 'ഉയിര്‍' എന്നപേരില്‍ ഒരു സംരംഭവുമായി മുന്നോട്ടു വരികയാണ്. നമ്മുടെ അതിജീവന ശക്തി വര്‍ദ്ധിപ്പിക്കുക എന്ന അര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തില്‍നിന്നാണ് 'ഉയിര്‍' എന്ന പേരിന് രൂപം നല്‍കിയിരിക്കുന്നത് (Uplift Your Inner Resilience UYIR).

കൊറോണ ഉയര്‍ത്തിയിരിക്കുന്ന മാനസീക പ്രശ്‌നങ്ങള്‍ അറിഞ്ഞും അറിയാതെയും യു കെ മലയാളി കുടുംബങ്ങളിലും പ്രതിസന്ധികള്‍ ഉയര്‍ത്തുന്നുണ്ട് എന്ന തിരിച്ചറിവില്‍, മാനസികാരോഗ്യ രംഗങ്ങളില്‍ പ്രാവീണ്യം നേടിയ വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. വിഷാദ രോഗങ്ങളിലേക്കും മറ്റ് മാനസികാരോഗ്യ പ്രശ്ങ്ങളിലേക്കും വഴിതെളിക്കുന്ന ഇത്തരം വിഷയങ്ങളില്‍ പരിശീലനം സിദ്ധിച്ച വ്യക്തികളുടെ ഇടപെടല്‍ തീര്‍ച്ചയായും ആവശ്യമായി വരുന്നു. സൈക്കാട്രി, യോഗ, ഫിസിക്കല്‍ ഫിറ്റ്‌നെസ് തുടങ്ങിയ വിഷയങ്ങളില്‍ പരിചയ സമ്പന്നരായ വ്യക്തികളുമായി സംസാരിക്കുവാന്‍ അവസരം ഒരുക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.

എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂര്‍ വീതമാണ് ഇതിനായി ആദ്യ ഘട്ടത്തില്‍ നീക്കി വക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൂര്‍ണ്ണമായ വ്യക്തി സ്വകാര്യത പാലിക്കുന്നതായിരിക്കുമെന്ന് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ചുമതലയുള്ള ഷാജി തോമസ്, ടിറ്റോ തോമസ്, വര്‍ഗീസ് ഡാനിയേല്‍, ബൈജു തോമസ് എന്നിവര്‍ അറിയിച്ചു.

'ഉയിര്‍' ന്റെ ലൈവ് കൗണ്‍സിലിംഗ് ഇന്ന് വൈകുന്നേരം 7 PM ന് യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണ്. ബ്രോംലി ഓക്സ്ലീസ് എന്‍എച്ച്എസ് ട്രസ്റ്റില്‍ സൈക്കാട്രി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോ. ചെറിയാന്‍ സെബാസ്റ്റിയന്‍ ആണ് നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നത്. വ്യക്തി സ്വകാര്യതയുടെ ഭാഗമായി, വ്യക്തികളുടെ പേരോ മറ്റു വിശദാംശങ്ങളോ ഇതിനായുള്ള അപേക്ഷയില്‍ ആവശ്യപ്പെടുന്നില്ല. 'ഉയിര്‍' ലൈവ് കൗണ്‍സിലിംഗില്‍ പങ്കെടുക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് അയക്കേണ്ടതാണ്. കൂടാതെ ഡോക്ടറോട് നേരിട്ട് ഫോണില്‍ സംസാരിച്ച് ഉപദേശം തേടാനുള്ള അവസരവും ഉണ്ടായിരിിക്കുന്നതാണ്. ലൈവ് പരിപാടി നടന്നതിന് ശേഷം 8 മണി വരെയുള്ള സമയം 07860476432 എന്ന നമ്പറില്‍ ഡോക്ടറെ വിളിക്കാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSdxtkf86leN4Fn4cSFuqyNpA7sY2U1WLgV2z44v2qXfBD-1qA/viewform

ഈ പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കുവാന്‍ മറ്റെല്ലാ ജനസമൂഹങ്ങള്‍ക്കുമൊപ്പം യു കെ മലയാളി സമൂഹത്തിനും കഴിയണമെന്ന കാഴ്ചപ്പാടോടെ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ചിരിക്കുന്ന 'ഉയിര്‍' ന് എല്ലാവിധ ഭാവുകങ്ങളും യുക്മ ദേശീയ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസിക്കുന്നു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions